വില കൂടിക്കൊണ്ടിരിക്കുന്ന പെട്രോള്‍ വേണ്ട, മെയ്ഡ് ഇന്‍ ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയില്‍

Sruthi September 13, 2018
ather-scooter

അനുയോജ്യമായ സമയത്താണ് ഇന്ത്യന്‍ നിര്‍മ്മിത സ്‌കൂട്ടര്‍ വിപണിയിലെത്തിയത്. പെട്രോള്‍ വില അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പെട്രോള്‍ വേണ്ടാത്ത പവര്‍ കൂടിയ സ്‌കൂട്ടറിതാ നിങ്ങള്‍ക്കുമുന്നില്‍. ആതര്‍ ഇലക്ട്രിക് സ്‌കൂട്ടറാണ് ശ്രദ്ധേയമാകുന്നത്.

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ടപ്പ് കമ്പനിയായ ആതറാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്.scooter നേരത്തെ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ആതര്‍ 450 ഇലക്ട്രിക് സ്‌കൂട്ടറാണ് കൈമാറിയത്. ആതര്‍ 340-യില്‍ 1.92 സണവ ലിഥിയം അയോണ്‍ ബാറ്ററിയാണ് ബ്രഷ്ലെസ് ഡിസി ഇലക്ട്രിക് മോട്ടോറിന് ആവശ്യമായ കരുത്ത് നല്‍കുക.

പരമാവധി 6 ബിഎച്ച്പി പവറും 20 എന്‍എം ടോര്‍ക്കും ഇത് സൃഷ്ടിക്കും. മണിക്കൂറില്‍ 70 കിലോമീറ്റര്‍ സ്പീഡില്‍ സഞ്ചരിക്കുന്ന 340 മോഡല്‍ 5.1 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗം കൈവരിക്കും. ആതര്‍ 450-യിലെ 2.4 സണവ ലിഥിയം അയോണ്‍ ബാറ്ററി 7.2 ബിഎച്ച്പി പവറും 20.5 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന ഈ മോഡല്‍ ഒറ്റചാര്‍ജില്‍ 75 കിലോമീറ്റര്‍ പിന്നിടും. പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 3.9 സെക്കന്‍ഡ് മതി.scooterഒരു മണിക്കൂറിനുള്ളില്‍ ബാറ്ററി 80 ശതമാനത്തോളം ചാര്‍ജ് ചെയ്യാമെന്നാണ് കമ്പനിയുടെ വാഗ്ദാനം. രണ്ട് മോഡലുകളിലും മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍. കംബയ്ന്‍ഡ് ബ്രേക്കിങ് സിസ്റ്റത്തിനൊപ്പം മുന്നില്‍ 200 എംഎം ഡിസ്‌കും പിന്നില്‍ 190 എംഎം ഡിസ്‌ക് ബ്രേക്കുമുണ്ട്.Ather-450-Electric-Scooter

ആകര്‍ഷകമായ രൂപത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 12 ഇഞ്ചാണ് അലോയി വീല്‍. ആവശ്യത്തിന് സ്റ്റോറേജ് സ്‌പേസ് സീറ്റിനടിയിലുണ്ട്. ആതര്‍ 340 മോഡലിന് 1.10 ലക്ഷം രൂപയും ആതര്‍ 450-ക്ക് 1.25 ലക്ഷം രൂപയുമാണ് ബെംഗളൂരുവിലെ ഓണ്‍ റോഡ് വില.

Read more about:
EDITORS PICK