ധാന്യങ്ങളിലെ വിഷാംശങ്ങളെ തിരിച്ചറിയാം

Pavithra Janardhanan September 13, 2018

നമ്മുടെ നിത്യ ജീവിതത്തിന്റെ തന്നെ ഭാഗങ്ങളാണ് അരിയും ഗോതമ്പുമെല്ലാം. എന്നാൽ ഇന്ന് ഇവയിലെല്ലാം വലിയ തോതിൽ തന്നെ മായവും ഉണ്ട്.ഭക്ഷ്യ ധാന്യങ്ങൾക്കായി അന്യ ദേശങ്ങളെ ആശ്രയിക്കുന്ന മലയാളി പക്ഷെ ഇവയിലടങ്ങിയിരിക്കുന്ന വിഷാംശങ്ങളെക്കുറിച്ച് അത്ര ബോധവാന്മാരല്ല.

എന്നാൽ ചില സിമ്പിൾ ട്രിക്കുകളിലൂടെ അരിയിലും മറ്റ് ഭക്ഷ്യ ധാന്യങ്ങളിലും അടങ്ങിയിരിക്കുന്ന വിഷാംശങ്ങളെ തിരിച്ചറിയാനാകും.

  1. നനവുള്ള കൈയിൽ അൽപം അരിയെടുത്ത് നല്ലപോലെ തിരുമ്മുക. കൈയിൽ നിറം പിടിക്കുകയും അരിയുടെ നിറം കുറയുകയും ചെയ്യുന്നുണ്ടെങ്കിൽ നിറം ചേർത്ത അരിയാണത്. അരിയിൽ അൽപം നാരങ്ങാനീര് ഒഴിച്ചാ ൽ ചുവപ്പു നിറമുണ്ടെങ്കിലും നിറം കലർന്ന അരിയാണ്.
  2. കുറച്ച് അരിമണികൾ ഗ്ലാസിൽ എടുത്ത് 5 മില്ലി ലീറ്റർ വെള്ളം ഒഴിച്ച് നല്ലപോലെ കുലുക്കുക.5 മിനിറ്റ് കഴിഞ്ഞ് വൃത്തിയുള്ള തുണി വച്ച് അരിച്ചെടുത്ത ലായനിയിൽ അര ചെറിയ സ്പൂൺ സോയാബീൻ പൊടി ചേർക്കുക. അഞ്ചു മിനിറ്റ് കഴിഞ്ഞ് ഒരു ചുവന്ന ലിറ്റ്മസ് പേപ്പർ മുക്കുമ്പോ ൾ നീലനിറം ഉണ്ടാകുന്നുണ്ടെങ്കിൽ യൂറിയ ഉണ്ടെന്ന് മനസ്സിലാക്കാം.
  3. ഒരു ഗ്ലാസിൽ 100 മില്ലി ലീറ്റർ വെള്ളമെടുത്ത് അതിൽ 20 ഗ്രാം ഉപ്പു ചേർത്ത് ലായനി തയാറാക്കുക. ഇതിൽ ഗോതമ്പ് ഇടുമ്പോൾ എർഗട്ട് ബാധിച്ച ഗോതമ്പുമണികൾ ലായനിയിൽ പൊങ്ങിക്കിടക്കും. ഭക്ഷ്യ വിഷബാധയുണ്ടാക്കുന്ന വിഷാംശമുള്ള പൂപ്പൽ ആണ് എർഗട്ട്.ഗോതമ്പിൽ ഫംഗസ് ഉണ്ടെങ്കിൽ തവിടിന് ചാരനിറമോ കറുപ്പു നിറമോ ആയിരിക്കും. ചീഞ്ഞ മത്സ്യത്തിന്റെ മണവുമുണ്ടാകും. കുഴയ്ക്കുമ്പോൾ വെള്ളം ചേർക്കേണ്ടി വരുന്നുണ്ടെങ്കിൽ മൈദയിൽ ആട്ടയുടെ അവശിഷ്ടം ചേർത്തിട്ടുണ്ടാകാം.
Tags: ,
Read more about:
EDITORS PICK