അടുത്ത ബുധനാഴ്ചയ്ക്കു മുന്‍പായി കേരളത്തിലെത്തുമെന്ന് ജലന്ധര്‍ ബിഷപ്പ്, ഏതു അന്വേഷണത്തെയും നേരിടാന്‍ തയ്യാര്‍, കന്യാസ്ത്രീക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കും

Sruthi September 13, 2018
franco-mulakkal

അന്വേഷണസംഘത്തിനു മുന്‍പാകെ ഹാജരാകാന്‍ നോട്ടീസ് അയച്ച സാഹചര്യത്തില്‍ പ്രതികരണവുമായി ജലന്ധര്‍ ബിഷപ്പ്. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് ഫ്രാങ്കോ മുളയ്ക്കല്‍. അടുത്ത ബുധനാഴ്ചയ്ക്ക് മുന്‍പായി കേരളത്തിലെത്തുമെന്നും ബിഷപ്പ് പറഞ്ഞു.

ഏതു ചോദ്യം ചെയ്യലിനും ഹാജരാകാന്‍ തയ്യാറെന്നും ബിഷപ്പ് അറിയിച്ചു. 19ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക.Franco-bishopമൊഴികളില്‍ വ്യക്തത വന്നാല്‍ മാത്രമെ ശക്തമായ കുറ്റപത്രം നല്‍കാന്‍ സാധിക്കുകയുള്ളുവെന്ന് വിജയ് സാക്കറെ പറഞ്ഞു. കന്യാസ്ത്രീയുടേയും ബിഷപ്പിന്റെയും മൊഴികളിലെ വൈരുദ്ധ്യമാണ് അന്വേഷണം നീണ്ടുപോകാന്‍ കാരണമായത്. പരാതിക്കാരിക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുമെന്നും ഐജി വിജയ് സാക്കറെ പറഞ്ഞു.Nuns-sitting-on-protest

തെളിവുകള്‍ എല്ലാം ശേഖരിച്ച ശേഷമെ കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാവുകയുള്ളൂവെന്നും ഐജി പറഞ്ഞു. വൈരുദ്ധ്യമുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരുന്നതേയുള്ളൂ. വൈരുദ്ധ്യങ്ങള്‍ പരിഹരിക്കാതെ അറസ്റ്റിന് ശ്രമിച്ചാല്‍ അത് ബിഷപ്പിന് അനുകൂലമായി മാറും. അന്വേഷണം ശരിയായ രീതിയില്‍ തന്നെയാണ് നടക്കുന്നത്.

Read more about:
EDITORS PICK