ബൈ​ക്കും മി​നിലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ വൈ​ദി​ക​ന്‍ മ​രി​ച്ചു

Pavithra Janardhanan September 14, 2018

ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വൈദികന് ദാരുണാന്ത്യം. ഇരിഞ്ഞാലക്കുട രൂപതയിലെ മുതിർന്ന വൈദികനും വെള്ളിക്കുളങ്ങര പ്ര​സ​ന്‍റേ​ഷ​ന്‍ എ​ഫ്സി കോ​ണ്‍​വെ​ന്‍റ് ക​പ്ലോ​നു​മാ​യ ഫാ. ​പോ​ള്‍ മം​ഗ​ല​ന്‍  (63) ആ​ണ് വാഹനാപകടത്തിൽ മ​രി​ച്ച​ത്.

സൗ​ത്ത് മാ​രാ​കോ​ട് റോ​ഡി​ല്‍ ഇ​ന്നു രാ​വി​ലെ 11.30നാ​യി​രു​ന്നു അ​പ​ക​ടം.അപകടത്തിൽ പരിക്കേറ്റ വൈദികനെ സെ​ന്‍റ് ജയിം​സ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

1982 ല്‍ ​ആ​ണ് തി​രുപ്പ​ട്ടം സ്വീ​ക​രി​ച്ച​ത്. കൊ​ട​ക​ര ഇ​ട​വ​ക​യി​ലെ മം​ഗ​ല​ന്‍ കു​ഞ്ഞി​പ്പൈ​ല​ന്‍-കു​ഞ്ഞേ​ല്യ ദമ്പതികളുടെ മ​ക​നാ​ണ് ഫാ. ​പോ​ള്‍ മം​ഗ​ല​ന്‍. മൃ​ത​ദേ​ഹം സെ​ന്‍റ് ജ​യിം​സ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ള്‍ പി​ന്നീ​ട് തീ​രു​മാ​നി​ക്കും.

Read more about:
EDITORS PICK