നടി അനുഷ്ക ശർമ്മക്ക് ബള്‍ജിങ് ഡിസ്‌ക് രോഗം; നടി പൂർണ്ണ വിശ്രമത്തിനൊരുങ്ങുന്നു

Pavithra Janardhanan September 14, 2018

സിനിമ താരമെന്ന നിലയിലും ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലിയുടെ പ്രിയതമ എന്ന നിലയിലും ഏറെ ആരാധകരുള്ള അനുഷ്ക ശർമ്മയ്ക്ക് ബള്‍ജിങ് ഡിസ്‌ക് എന്ന രോഗം പിടിപെട്ടതായി റിപ്പോർട്ട്.

ഈ വിവരം പുറത്തറിഞ്ഞതോടെ നിരവധിപേരാണ് അനുഷ്‌കയ്ക്ക് സോഷ്യൽ മീഡിയയയിലൂടെ പിന്തുണ അറിയിച്ച് രംഗത്തെത്തുന്നത്.

പുതിയ ചിത്രമായ സൂയി ദാഗയുടെ പ്രചരണത്തില്‍ തിരക്കിലായിരുന്ന അനുഷ്‌ക . എന്നാൽ രോഗം സ്ഥിരീകരിച്ചതോടെ താരം പൂർണ്ണ വിശ്രമത്തിനായി ഒരുങ്ങുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.നട്ടെല്ലുമായി ചേര്‍ന്ന് കിടക്കുന്ന നാഡീവ്യൂഹത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തില്‍ എല്ലിന്റെ ഭാഗം പുറത്തേക്ക് തള്ളി വരുന്നതാണ് ബള്‍ജിങ് ഡിസ്‌ക് എന്ന ഈ രോഗത്തിനുള്ള കാരണം.

 

എല്ലാതരം ബള്‍ജിങ് ഡിസ്‌ക് രോഗത്തിനും വേദനയോ മറ്റ് ബദ്ധിമുട്ടുകളോ ഉണ്ടാകണമെന്നില്ലെന്നും ചിലപ്പോള്‍ ചികിത്സയും ആവശ്യമായി വരില്ലെന്നുമാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

Read more about:
RELATED POSTS
EDITORS PICK