എം.ജി.ആര്‍ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നു

Pavithra Janardhanan September 14, 2018

എം.ജി.ആര്‍ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നു.തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും നടനുമായ എം.ജി രാമചന്ദ്രന്റെ(എം.ജി.ആര്‍ ) ജീവിതം വെള്ളിത്തിരയിലേക്കെത്തുമ്പോൾ പരസ്യ ചിത്രങ്ങളിലൂടെ പ്രശസ്തനായ സതീഷ് കുമാര്‍ ആണ് എം.ജി.ആര്‍ ആയി എത്തുക. എ. ബാലകൃഷ്ണന്‍ ഒരുക്കുന്ന ഈ ചിത്രത്തിന് എം.ജി.ആര്‍- എ ഫിലിം ഓണ്‍ മക്കള്‍ തിലകം എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ലെങ്കിലും അണിയറ പ്രവര്‍ത്തകര്‍ ട്രെയ്‌ലര്‍ പുറത്ത് വിട്ടിട്ടുണ്ട്.

ഒരുപാട് ആളുകള്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്നാണ് സതീഷിനെ തിരഞ്ഞെടുത്തത്.

എം.ജി.ആറിന്റെ സമകാലികരും സുഹൃത്തുക്കളുമായ കരുണാനിധിയെയും ജയലളിതയെയും അവതരിപ്പിക്കാനുള്ള അഭിനേതാക്കളെ കണ്ടെത്താനുള്ള തിരച്ചിലിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

എം.ജി.ആര്‍ കരുണാനിധി ജയലളിത ത്രയങ്ങളുടെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നേരത്തേ മണിരത്‌നം ഇരുവര്‍ എന്ന ചിത്രം ഒരുക്കിയിട്ടുണ്ട്. മോഹന്‍ലാല്‍, പ്രകാശ് രാജ്. ഐശ്വര്യ റായ് എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍.

Tags: ,
Read more about:
RELATED POSTS
EDITORS PICK