അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകാനുള്ള നോട്ടീസ് കിട്ടിയിട്ടില്ലെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍, നിലപാട് പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജലന്ധര്‍ രൂപത

Sruthi September 14, 2018
bishop

അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള നോട്ടീസ് കിട്ടിയിട്ടില്ലെന്ന് ഫ്രാങ്കോ മുളയ്ക്കലിന്റെ ബിഷപ്പിന്റെ അഭിഭാഷകന്‍. ആവശ്യമെങ്കില്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടും. ചോദ്യം ചെയ്യാന്‍ മാത്രമാണെങ്കില്‍ നോട്ടിസ് ലഭിച്ചാല്‍ ഹാജരാകുമെന്നും അഭിഭാഷകന്‍ അറിയിച്ചു.

എന്തുവേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും ബിഷപ്പിന്റെ അഭിഭാഷകനായ മന്ദീപ് സിങ് പറഞ്ഞു. എന്നാല്‍ അഭിഭാഷകന്റെ വാദം തള്ളി ജലന്ധര്‍ രൂപത പിന്നീട് രംഗത്തെത്തി.jalandhar-bishop-നിലപാടു പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജലന്ധര്‍ രൂപത വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കുമെന്നും രൂപത അറിയിച്ചു. ഇ-മെയില്‍ വഴിയും ജലന്ധര്‍ പോലീസ് മുഖേനയുമാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനുള്ള നോട്ടിസ് കേരള പോലീസ് അയച്ചത്.bishopസിആര്‍പിസി 41 എ വകുപ്പു പ്രകാരമാണ് ബിഷപ്പിന് നോട്ടിസ് അയച്ചത്. ചോദ്യം ചെയ്യുന്നതിന് ബിഷപ്പ് ഹാജരായാല്‍ വൈക്കം ഡിവൈഎസ്പി ആയിരിക്കും നേതൃത്വം നല്‍കുക. ബിഷപ്പിന്റെയും കന്യാസ്ത്രീകളുടെയും സാക്ഷികളുടെയും മൊഴികളില്‍ വൈരുദ്ധ്യങ്ങളുള്ളതായാണ് പോലീസിന്റെ വിലയിരുത്തല്‍.

Read more about:
RELATED POSTS
EDITORS PICK
SPONSORED