യുവതിയെ ക്രൂരമായി മർദ്ദിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍റെ മകൻ; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി

Pavithra Janardhanan September 14, 2018

പോ​ലീ​സു​കാ​ര​ന്‍റെ മ​ക​ന്‍ യു​വ​തി​യെ ഓ​ഫീ​സി​നു​ള്ളി​ല്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്ത് തന്നെയാണ് വീഡിയോ ചിത്രീകരിച്ച്‌ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്.ദില്ലി പൊലീസ് ഉദ്യോഗസ്ഥന്‍റെ മകന്‍ രോഹിത് സിങ് തോ​മ​ര്‍ എ​ന്ന യു​വാ​വാ​ണ് പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ച്ച​ത്. ഡ​ല്‍​ഹി ഉ​ത്തം​ന​ഗ​റി​ല്‍ ഈ ​മാ​സം ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ രോഹിത് സിങ് തോമാറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.

പെ​ണ്‍​കു​ട്ടി​യു​ടെ മു​ടി​യി​ല്‍​പി​ടി​ച്ച്‌ വ​ലി​ച്ചി​ഴ​ച്ച്‌ ത​റ​യി​ല്‍ ത​ള്ളി​യി​ട്ട ശേഷം രോ​ഹി​ത് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ ചവിട്ടുകയും തൊഴിക്കുകയും ചെയ്‌തു.

ദൃ​ശ്യം ചി​ത്രീ​ക​രി​ച്ച​യാ​ള്‍ മർദ്ദനം നി​ര്‍​ത്താ​ന്‍  ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​യാ​ള്‍ തന്റെ പ്രവൃത്തി തുടരുകയായിരുന്നു. യുവാവിനെതിരെ നടപടിയെടുക്കാന്‍ ആഭ്യന്ത്രമന്ത്രി രാജ്‌നാഥ്‌ സിങ് നിര്‍ദ്ദേശിച്ചിതിനുപിന്നാലെയാണ് ദില്ലി പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

 

Tags: , ,
Read more about:
EDITORS PICK