ഭാര്യയ്ക്ക് ഉറക്ക ഗുളിക നല്‍കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; അച്ഛനെതിരെ ‘അമ്മ പോലീസിൽ പരാതി നൽകി

Pavithra Janardhanan September 14, 2018

ഭാര്യയ്ക്ക് ഉറക്ക ഗുളിക നല്‍കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത മകളെ അച്ഛന്‍ പീഡിപ്പിച്ചു . ക്രൂരമായ സംഭവം നടന്നത് ഉത്തർപ്രദേശിലാണ്. 14 വയസുള്ള പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിൽ അച്ഛനെതിരെ പോലീസ് കേസ്സെടുത്തു.

തന്റെ 40കാരനായ ഭര്‍ത്താവ് മകളെ ഭീക്ഷണിപ്പെടുത്തി മാസങ്ങളോളം പീഡനത്തിന് ഇരയാക്കിയെന്നാണ് അമ്മയുടെ പരാതി. പീഡനവിവരം താന്‍ അറിഞ്ഞതോടെ തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പോലീസിന് മൊഴി നല്‍കി.

rape

കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയാക്കുകയും കുട്ടി ലൈംഗീക അതിക്രമത്തിന് ഇരയായതായി കണ്ടെത്തിയതായും എസ്പി ഓംവീര്‍ സിങ് പറഞ്ഞു.rape_trialസംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ എത്രയും വേഗം പിടികൂടുമെന്നും അതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്നും കടുത്ത ശിക്ഷ തന്നെ ഇയാള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

അതേ സമയം എന്നെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തി നിരവധി തവണ അച്ഛന്‍ എന്നെ പീഡിപ്പിച്ചു എന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പ്രതിക്കെതിരെ ഐപിസി സെക്ഷന്‍ 376,506 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Tags: , ,
Read more about:
EDITORS PICK