ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു, ശക്തമായ മഴയും കാറ്റും, 12,000ത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു

Sruthi September 14, 2018
FLOOD

ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു. യുഎസിലെ നോര്‍ത്ത് കാരലൈനയില്‍ ശക്തമായ മഴയും കാറ്റും. വെള്ളപൊക്കത്തെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകി. പലയിടത്തും വൈദ്യുതി വിതരണം മുടങ്ങി.florence-satelliteവെള്ളിയാഴ്ച രാത്രിയോടെ ചുഴലിക്കാറ്റ് നോര്‍ത്ത് കാരലൈനയില്‍ പതിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഇതേടര്‍ന്ന് നോര്‍ത്ത് കാരലൈനയിലെ 12,000ത്തോളം പേരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിത്താമസിപ്പിച്ചു.

ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ഇതെന്ന് നോര്‍ത്ത് കാരലൈന ഡിപ്പാര്‍ട്മെന്റ് ഓഫ് എമര്‍ജെന്‍സി മാനേജ്മെന്റ് ഉദ്യോഗസ്ഥന്‍ കെയ്ത് അക്രി അറിയിച്ചു.Florence-closesമേഖലയില്‍ 88,000ത്തോളം പേര്‍ക്ക് വൈദ്യുതിയുണ്ടാകില്ല. ഇതു പുനഃസ്ഥാപിക്കാന്‍ ആഴ്ചകള്‍ എടുത്തേക്കും. നദീതീരത്തുള്ള റോഡുകളും മറ്റും ഇപ്പോള്‍ തന്നെ പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ്.

Tags: , ,
Read more about:
RELATED POSTS
EDITORS PICK