കോട്ടയത്ത് ഇന്ധനവുമായി പോയ ട്രെയിനിന് തീപിടിച്ചു

Pavithra Janardhanan September 14, 2018

ഇന്ധനവുമായി പോയ ട്രെയിനിന് തീപിടിച്ചു.കോട്ടയം മുട്ടമ്പലം റെയില്‍‌വേ ഗേറ്റിന് സമീപം ഇന്ധനവുമായി പോയ ചരക്ക് തീവണ്ടിക്ക്  ആണ് തീപിടിച്ചത്. ട്രെയിനിലെ ഇന്ധന ടാങ്കിൽ നിന്നും ചോർച്ചയുണ്ടായതിനെ തുടർന്നാണ് തീപിടിച്ചത്. ഉടനെ തന്നെ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

ഉച്ചക്ക് 1 മണിയോടെ സ്റ്റേഷനിലെത്തിയ ഗുഡ്സ് ട്രെയിന്‍ ഇവിടെ നിന്നും പുറപ്പെട്ട് രണ്ടാം നമ്പര്‍ തുരങ്കം കടന്നപ്പോഴാണ് പിന്നിലെ ബോഗിയില്‍ നിന്നും തീ ഉയരുന്നത് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് എഞ്ചിന്‍ നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങി.

തുടര്‍ന്ന് അഗ്‌നി രക്ഷാസേനയെ നാട്ടുകാര്‍ വിവരം അറിയിച്ചിരുന്നു. ഇവരെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗുഡ്സ് ട്രെയിനിലെ ആറ് ടാങ്കറില്‍നിന്നും ഇന്ധനം പുറത്തേക്ക് ചോര്‍ന്ന് ഒഴുകുന്നുണ്ടായിരുന്നു.

ടാങ്കറില്‍ നിന്നും ഓവര്‍ഫ്ലോ ആയ ഇന്ധനം വൈദ്യുതി ലൈനില്‍നിന്നും പടര്‍ന്ന തീയടക്കം കത്തുകയായിരുന്നെന്നാണ് സംശയിക്കുന്നത്. തീ ആളി പടരാതിരുന്നതിനാല്‍ ഒഴിവായത് വന്‍ ദുരന്തമാണ്. മുട്ടമ്പലം റെയില്‍വെ ഗേറ്റിന് സമീപം ട്രെയിന്‍ പിടിച്ചിട്ടതോടെ ഒരു മണിക്കൂറോളം കോട്ടയം റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. തകരാറില്ലെന്ന് കണ്ടെത്തിയതോടെ 2 മണിയോടെ ട്രെയിന്‍ കോട്ടയത്ത് നിന്ന് പുറപ്പെട്ടു.

Tags: ,
Read more about:
EDITORS PICK