ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യും, നിര്‍ണായക മൊഴികള്‍, ബിഷപ്പിന്റെ ലാപ്‌ടോപ്, മൊബൈല്‍ഫോണ്‍ എന്നിവ കണ്ടെടുത്തു

Sruthi September 14, 2018
bishop

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. ബിഷപ്പിനെതിരെ ശക്തമായ തെളിവുകളും മൊഴികളും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. നിര്‍ണായകമായ മൂന്ന് മൊഴികള്‍ ലഭിച്ചിട്ടുണ്ട്.nunനിരവധി മൊഴികള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ബിഷപ്പിന്റെ ലാപടോപ്പും, മൊബൈല്‍ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബിഷപ്പിന്റെ മൊഴികള്‍ കളവാണെന്ന് തെളിയിക്കുന്നതും പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്ന ദിവസം കുറവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നുവെന്ന് തെളിയിക്കുന്നതുമായ മൊഴികളാണ് ലഭിച്ചിരിക്കുന്നത്.bishopബിഷപ്പ് മഠത്തിലെത്തിയത് സ്ഥിരീകരിക്കുന്ന മൊഴികളും രേഖകളും കണ്ടെത്തി. മഠത്തിലെ റജിസ്റ്ററില്‍ ഇക്കാര്യം രേഖപ്പെടുത്തിയ കന്യാസ്ത്രീയാണ് മൊഴി നല്‍കിയത്. കുറവിലങ്ങാട് മഠത്തിലല്ല മുതലക്കോടത്തെ മഠത്തിലാണ് താമസിച്ചതെന്നാണ് ബിഷപ്പിന്റെ മൊഴി. എന്നാല്‍ മുതലക്കോടത്ത് ബിഷപ്പ് എത്തിയിട്ടില്ല എന്ന് ഇവിടെ റജിസ്റ്റര്‍ കൈകാര്യം ചെയ്യുന്ന കന്യാസ്ത്രീയുടെ മൊഴിയുണ്ട്.കന്യാസ്ത്രീ കര്‍ദിനാളിന് നല്‍കിയ പരാതിയിലെ വിശദീകരണം തൃപ്തികരമെന്നും പൊലീസ് പറഞ്ഞു. എന്നാല്‍, പീഡനം നടന്ന സമയത്ത് ജലന്ധര്‍ ബിഷപ്പ് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനിയില്ല. പുതിയ മൊബൈല്‍ വാങ്ങിച്ചപ്പോള്‍ പഴയത് ഉപേക്ഷിച്ചതായാണ് മൊഴി നല്‍കിയത്. നേരത്തെ കന്യാസ്ത്രീ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും കണ്ടെത്താന്‍ സാധിച്ചില്ല.

Read more about:
EDITORS PICK