പഠനമികവിന്‌ രാഷ്ട്രപതിയുടെ അനുമോദനം ഏറ്റുവാങ്ങിയ പെൺകുട്ടി ക്രൂര പീഡനത്തിനിരയായി

Pavithra Janardhanan September 14, 2018

സിബിഎസ്ഇ പരീക്ഷയില്‍ റാങ്ക് നേടി രാഷ്ട്രപതിയുടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയ പെണ്‍കുട്ടി കോച്ചിങ് സെന്ററിലേക്കുള്ള യാത്രയ്ക്കിടെ കൂട്ടമാനഭംഗത്തിനിരയായി.

rape

മൂന്നു പേര്‍ ചേർന്ന് പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് വയലിലേക്ക് കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. ഇവരെ കൂടാതെ അവിടെയുണ്ടായിരുന്ന മറ്റു ചിലരും പീഡിപ്പിച്ചതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.

rape-victim

ഹരിയാനയിലാണ് സംഭവം നടന്നത്.ബോധരഹിതയായ പെണ്‍കുട്ടിയെ ബസ്റ്റാന്റില്‍ നിന്നാണ് കണ്ടെത്തിയത്.പരാതിയുമായി പോലീസ് സ്റ്റേഷനിൽ പോയെങ്കിലും പരാതി സ്വീകരിക്കാന്‍ സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.അതിനാൽ മറ്റൊരു പോലീസ് സ്റ്റേഷനിലാണ് ഇവര്‍ പരാതി നല്‍കിയത്.

 

കുറ്റകൃത്യം നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിലല്ലാത്തതു കൊണ്ട് സീറോ എഫ്‌ഐആര്‍ ആണ് ഫയല്‍ ചെയ്തതെന്ന് പരാതി സ്വീകരിച്ച സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു. കേസ് കൃത്യം നടന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റും.

Read more about:
EDITORS PICK