വൈകിയെങ്കിലും നീതി നടപ്പായെന്ന് നമ്പി നാരായണന്‍; യുക്തിരഹിതമായ വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

Pavithra Janardhanan September 14, 2018

സുപ്രീംകോടതി വിധിയില്‍ സന്തോഷമെന്ന് നമ്പി നാരായണന്‍. നീണ്ട നിയമപോരാട്ടമായിരുന്നു തന്റേത്. നീതി കിട്ടിയോ എന്നത് പൂര്‍ണമായ വിധിയ്ക്ക് ശേഷം അറിയിക്കാമെന്നും നമ്പി നാരായണന്‍ പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ സമയപരിധിയും ഘടനയും അറിയേണ്ടിയിരിക്കുന്നു.

ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണം ആയിരുന്നു താന്‍ പ്രതീക്ഷിച്ചിരുന്നത്. നഷ്ടപരിഹാരമായിരുന്നില്ല ആവശ്യം. ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള നടപടിയായിരുന്നു തന്റെ ആവശ്യമെന്നും നമ്പി നാരായണന്‍ പറഞ്ഞു.

അതേസമയം, യുക്തിരഹിതമായ വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.കെ ജോഷ്വാ. കേസില്‍ തന്നെ അനാവശ്യമായി ഇരയാക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വിധിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് സിബി മാത്യൂസ് പറഞ്ഞു.

Read more about:
EDITORS PICK