നമ്പി നാരായണന് അര കോടി നഷ്ടപരിഹാരം;ചാരക്കേസില്‍ സുപ്രീംകോടതി വിധി

Pavithra Janardhanan September 14, 2018

ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീംകോടതി വിധി നമ്പി നാരാണയന് അനുകൂലം. അദ്ദേഹത്തിന് നഷ്ടപരിഹാരമായി 50,000,00 രൂപ നല്‍കണമെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷല്‍ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു. റിട്ട. ജസ്റ്റിസ് ഡി. കെ.ജെയിൻ അധ്യക്ഷനായ സമിതി കേസ് അന്വേഷിക്കും.

supreme-court

നഷ്ടപരിഹാരവും ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും ആവശ്യപ്പെട്ട് ഐഎസ്ആര്‍ഒ മുന്‍ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

ഉന്നത പദവിയിലിരിക്കെയാണ് സംശയത്തിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യം കണക്കിലെടുത്താല്‍ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി.നഷ്ടപരിഹാരം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കും. മുന്‍ ഡി.ജി.പി സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ.ജോഷ്വ, എസ്.വിജയന്‍ എന്നിവരിൽ നിന്നുമാകും നഷ്ടപരിഹാരത്തുക ഈടാക്കുക.

Read more about:
EDITORS PICK