ഫ്‌ലോറന്‍സിനു പിന്നാലെ ആശങ്കപരത്തി മാങ്ഖുട്ട് ചുഴലിക്കാറ്റ്; 43 ദശലക്ഷം ആളുകളെ ബാധിക്കുന്ന ചുഴലിക്കാറ്റ് അതീവ അപകടകരം

Pavithra Janardhanan September 14, 2018

ഫ്‌ലോറന്‍സ് ചുഴലിക്കാറ്റിനു പിന്നാലെ ലോകത്തെ ആശങ്കയിലാഴ്ത്തി ‘മാങ്ഖുട്ട്’ ചുഴലിക്കാറ്റ് എത്തുന്നു. യുഎസില്‍ വന്‍ശക്തിയില്‍ ആഞ്ഞടിക്കുമെന്നു കരുതിയ ‘ഫ്‌ലോറന്‍സിന്റെ’ ശക്തി കുറഞ്ഞപ്പോളാണ് അടുത്ത ചുഴലിക്കാറ്റിന്റെ ഭീഷണി എത്തുന്നത്. ഹോങ്കോങ്, ഫിലിപ്പീന്‍സ്, ചൈന എന്നിവിടങ്ങളിലേക്കാണു കാറ്റ് നീങ്ങുന്നത്.

ചുഴലി കടന്നുപോകാന്‍ സാധ്യതയുള്ള കിഴക്കന്‍, തെക്കുകിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 43 ദശലക്ഷം ആളുകളെ ബാധിക്കുമെന്നാണു കരുതുന്നത്.

അതീവ അപകടകരം’ എന്ന വിഭാഗത്തില്‍ലാണ് മാങ്ഖുട്ട് ചുഴലിക്കാറ്റിനെ പെടുത്തിയിരിക്കുന്നത്. കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മാങ്ഖുട്ട്, മണിക്കൂറില്‍ 205 മുതല്‍ 285 കിലോമീറ്റര്‍ വരെ വേഗത്തിലാണു വീശുന്നത്. യുഎസിലെ നോര്‍ത്ത് കാരലൈനയിലേക്ക് അടുക്കുന്ന ഫ്‌ലോറന്‍സിനേക്കാള്‍ ശക്തിയേറിയതാണിത്.

പട്ടികയില്‍ ഏറ്റവും മുകളിലുള്ള മാങ്ഖുട്ട് അപൂര്‍വ ചുഴലിയാണെന്നു ബ്യൂറോ ഓഫ് മെട്രോളജി ഓസ്‌ട്രേലിയ ട്രോപിക്കല്‍ കാലാവസ്ഥാ വിദഗ്ധന്‍ ഗ്രെഗ് ബ്രൗണിങ് അഭിപ്രായപ്പെട്ടു. വലിയൊരു പ്രദേശത്തു അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യയുള്ളതാണ് ഈ ചുഴലിയെന്നും അദ്ദേഹം പറഞ്ഞു.

Read more about:
RELATED POSTS
EDITORS PICK