തിളങ്ങുന്ന ചര്‍മ്മത്തിന് ഈന്തപ്പഴ ജ്യൂസ് ബെസ്റ്റ്

Sruthi September 15, 2018
dates-juice-for-skin

ഈന്തപ്പഴം ആരോഗ്യത്തിന് ഉത്തമമാണെന്ന് എല്ലാവര്‍ക്കും അറിയാം. ചര്‍മ്മത്തിന് ഈന്തപ്പഴം ബെസ്റ്റ് മരുന്നാണ്. തിളങ്ങുന്ന ചര്‍മ്മമാണ് നിങ്ങളുടെ സ്വപ്‌നമെങ്കില്‍ ഈന്തപ്പഴ ജ്യൂസ് കഴിച്ചോളൂ… തയ്യാറാക്കുന്ന വിധം നോക്കാം..datesനാലോ അഞ്ചോ ഈന്തപ്പഴം എടുത്ത് ഒരു കപ്പ് പാലും എടുക്കുക. ജ്യൂസ് തയ്യാറാക്കുന്നതിന് മുന്‍പ് ഈന്തപ്പഴം അല്‍പം ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. ഇത് ഒരു മണിക്കൂറിനു ശേഷം പാലുമായി ചേര്‍ക്കണം. ചൂടുവെള്ളത്തിലിട്ട ഈന്തപ്പഴം നല്ലതു പോലെ അലിഞ്ഞ ശേഷം മാത്രമേ ഇത് ഉപയോഗിക്കാന്‍ പാടുകയുള്ളൂ.beautiful_skin

ഇതിലേക്ക് അല്‍പം പാല്‍ ചേര്‍ക്കാവുന്നതാണ്. ഇതില്‍ അല്‍പം പഞ്ചസാരയും മിക്സ് ചെയ്യാവുന്നതാണ്. ഇത് നല്ലതു പോലെ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.

Read more about:
EDITORS PICK