മനസിന് സന്തോഷം കിട്ടണോ ; സോഷ്യല്‍മീഡിയ ഉപയോഗം കൂറയ്ക്കൂ

Chithra September 18, 2018

ജോലി സ്ഥലത്ത് ഇരുന്നാലും വീട്ടിലിരുന്നാലും ചുറ്റുമുള്ളവരോട് സംസാരിക്കാതെ ചാറ്റില്‍ മുഴുകുന്നവരാണ് പലരും. കുടുംബത്തിലുള്ളവര്‍ പലരും ഇക്കാര്യത്തില്‍ വിഷമം തുറന്നുപറഞ്ഞിട്ടുമുണ്ടാകും. ചുറ്റുമുള്ള ഒന്നിനേയും കാണാതെ മുഴുവന്‍ സമയവും ഫോണില്‍ നോക്കിയിരിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ അറിഞ്ഞിരിക്കണം ഈ അവസ്ഥ നിങ്ങളുടെ മാനസിക ഉല്ലാസം ഉയര്‍ത്തുകയല്ല മറിച്ച് കുറയ്ക്കുകയാണ് ചെയ്യുന്നതെന്ന്.

സോഷ്യല്‍മീഡിയയില്‍ ലൈക്കു കിട്ടാത്തതിനും കമന്റ് പറയുന്നതിനും പോര് വിളിക്കുന്നതിനും സമയം ചിലവാക്കുന്നവര്‍ പലപ്പോഴും മാനസികമായി ഇതില്‍ വല്ലാതെ ഇടപെടലുകള്‍ നടത്തുന്നു. മറ്റൊന്നും ശ്രദ്ധിക്കാന്‍ സമയമില്ലാത്ത രീതിയിലാണ് പലരും. പ്രായോഗികമായി ബുദ്ധിമുട്ടാണെങ്കിലും സോഷ്യല്‍മീഡിയയുടെ ഉപയോഗം കുറയ്ക്കുന്നവരില്‍ നല്ല മാറ്റമുണ്ടാകുന്നുവെന്നാണ് പഠന റിപ്പോര്‍ട്ട്.

സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത് ഇതൊന്ന് പരീക്ഷിക്കാം. കൂടാതെ വീട്ടില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം കുറയ്ക്കാം. പത്ത് മണിക്ക് ശേഷം കോള്‍ എടുക്കേണ്ടെന്നും നിശ്ചയിക്കാം. ഫേസ്ബുക്കും, മറ്റ് സോഷ്യല്‍ മീഡിയയിലും സുഹൃത്തുക്കളുമായി ചാറ്റ് ചെയ്ത് സമയം കളയാതെ അവരെയൊക്കെ ഇടയ്‌ക്കെങ്കിലും നേരെ കണ്ട് സംസാരിക്കാനും തീരുമാനിക്കുക.

 

ഒരൊറ്റ മാസം കൊണ്ട് മാറ്റം അനുഭവപ്പെടുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗം സൃഷ്ടിക്കുന്ന സമ്മര്‍ദം എത്രത്തോളം മാറിയെന്ന് തിരിച്ചറിയാനും ഈ കാലഘട്ടത്തിന് ശേഷം കഴിയുമത്രെ. ഏതായാലും കുടുംബത്തിലെ പഴയ സന്തോഷം വീണ്ടെടുക്കാനും മാനസിക ഉല്ലാസത്തിനും സോഷ്യല്‍മീഡിയ ഉപയോഗത്തിന് ചെറിയൊരു ഇടവേള നല്‍കാം.

Read more about:
EDITORS PICK