ലണ്ടന്‍: രക്തത്തില്‍ ചീത്ത കൊളസ്ട്രോളിന്റെ അംശം കൂടുതലാണെങ്കില്‍ മരുന്ന് കഴിച്ച് ചികിത്സിക്കണം. അല്ലെങ്കില്‍ ഹൃദ്രോഗം ഉറപ്പ്. പൊതുവായുള്ള ഈ ധാരണയും ചികിത്സയും തിരുത്തണമെന്ന് ആവശ്യപ്പെട്ട് തെളിവുകളുമായി പഠനഫലം പുറത്ത്. ഉയര്‍ന്ന തോതിലുള്ള ചീത്ത കൊളസ്ട്രോളും, ഹൃദ്രോഗവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് ഡോക്ടര്‍മാരുടെ വാദം
കൊളസ്ട്രോള്‍ നിയന്ത്രിക്കാനായി സ്റ്റാറ്റിനുകള്‍ കഴിക്കുന്ന കോടിക്കണക്കിന് പേര്‍ക്ക് ഇത് കൊണ്ട് വലിയ ഗുണമൊന്നും ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ക്ലിനിക്കല്‍ ഫാര്‍മക്കോളജി എക്സ്പേര്‍ട്ട് റിവ്യൂവില്‍ പ്രസിദ്ധീകരിച്ച ഫലം അനുസരിച്ച് മരുന്നുകള്‍ ഹൃദ്രോഗത്തെയല്ല ചികിത്സിക്കുന്നതെന്ന് സ്ഥിരീകരിക്കുന്നു. പ്രത്യേകിച്ച് ചീത്ത കൊളസ്ട്രോള്‍ ഹൃദ്രോഗത്തിലേക്ക് നയിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കി.
എല്‍ഡിഎല്‍-സി ലെവലും, കൊഴുപ്പ് അടിയലും ചേര്‍ന്ന് രക്തധമനികളില്‍ കട്ടപിടിക്കുമെന്ന വാദങ്ങളെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള 17 ഫിസിഷ്യന്മാര് തള്ളുന്നത്. സ്റ്റാറ്റിനുകളുടെ ഉപയോഗത്തെ അനുകൂലിച്ചും എതിര്‍ത്തും വര്‍ഷങ്ങളായി വാദപ്രതിവാദങ്ങള്‍ അരങ്ങേറുന്നതിന് ഇടെയാണ് ഈ പഠനഫലം പുറത്തെത്തുന്നത്. അതേസമയം ഹൃയാഘാതം ഉണ്ടായവരില്‍ ഈ മരുന്ന് ഫലപ്രദമാണെന്ന് ഇവര്‍ സമ്മതിക്കുന്നു.
അതല്ലാതെ പ്രതിരോധ മാര്‍ഗ്ഗമായി സ്റ്റാറ്റിന് ഉപയോഗിക്കുന്നതില്‍ ഫലമില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ഇത്രയും നാള് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മരുന്ന് കഴിച്ചവര്‍ വിഡ്ഢികളായോ എന്നാണ് ഇപ്പോഴത്തെ സംശയം.