താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്ത മകളെ അച്ഛന് നടുറോഡിലിട്ട് വെട്ടി പരിക്കേല്‍പ്പിച്ചു. ബൈക്കിലിരുന്ന ഭര്‍ത്താവിനെയും മകളെയും അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു.
മകള്‍ തടയാന്‍ ശ്രമിക്കുകയും റോഡില്‍ വീഴുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.ഗുരുതരമായി പരുക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്ന മാധവിയും (20) സന്ദീപും (21) കഴിഞ്ഞയാഴ്ചയാണ് വിവാഹിതനായത്. മാധവി ഉയര്‍ന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയും സന്ദീപ് ദളിതനുമാണ്. ഈ കാരണം കൊണ്ടാണ് മാധവിയുടെ പിതാവ് ഇവരുടെ കല്ല്യാണത്തെ എതിര്‍ക്കാന്‍ പ്രധാന കാരണം.
എതിര്‍പ്പുണ്ടായിരുന്നിട്ടും കഴിഞ്ഞ സെപ്തംബര്‍ 12 ന് മാധവിയും സന്ദീപും വിവാഹിതരാവുകയായിരുന്നു.മാധവിയെ ഫോണില്‍ വിളിച്ച് ഇരുവരെയും കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച പിതാവ് ഇരുവരോടും എസ്ആര്‍ നഗറില്‍ എത്താനാണ് പറഞ്ഞത്.
നറുറോഡില്‍വെച്ച് ഇരുവരെയും വെട്ടുന്ന സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ആളുകള്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആളുകള്‍ക്കുനേരെ ഇയാള്‍ ആക്രോശിക്കുന്നുണ്ട്.