ഡ​ല്‍​ഹി മെ​ട്രോ​യി​ല്‍ യാ​ത്ര​ക്കാ​ര​നാ​യി മോ​ദി

Pavithra Janardhanan September 20, 2018

ഡ​ല്‍​ഹി മെ​ട്രോ​യി​ല്‍ യാ​ത്ര​ക്കാ​ര​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​യ​ര്‍​പോ​ര്‍​ട്ട് ലൈ​നി​ലെ ദൗ​ള​കു​വാ​നി​ല്‍​നി​ന്ന് ദ്വാ​ര​ക​യി​ലേ​ക്കാ​യി​രു​ന്നു മോ​ദി​യു​ടെ മെ​ട്രോ യാ​ത്ര. ഇ​ന്ത്യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​ണ്‍​വെ​ന്‍​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ആ​ന്‍റ് എ​ക്സ്പോ സെ​ന്‍റ​റി​ന് ത​റ​ക്ക​ല്ലി​ടാ​ന്‍ പോ​കു​ന്ന യാ​ത്ര​യാ​ണ് മോ​ദി മെ​ട്രോ​യി​ലാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ ദ​ക്ഷി​ണ കൊ​റി​യ​ന്‍ പ്ര​സി​ഡ​ന്‍റു​മൊ​ത്തും മോ​ദി ഡ​ല്‍​ഹി മെ​ട്രോ​യി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്നു. അ​ന്നു മ​ണ്ഡി ഹൗ​സ് മു​ത​ല്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍ വ​രെ​യാ​യി​രു​ന്നു യാ​ത്ര.

ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്നു ബു​ദ്ധ സ​ന്യാ​സി ഉ​ള്‍​പ്പ​ടെ​യു​ള്ള യാ​ത്രി​ക​ര്‍ മോ​ദി​ക്കൊ​പ്പം സെ​ല്‍​ഫി​യെ​ടു​ത്തു. 18 മി​നി​റ്റാ​യി​രു​ന്നു മോ​ദി​യു​ടെ മെ​ട്രോ യാ​ത്ര​യു​ടെ ദൈ​ര്‍​ഘ്യം. മെ​ട്രോ യാ​ത്ര​യു​ടെ ചി​ത്ര​ങ്ങ​ള്‍ ഡ​ല്‍​ഹി മെ​ട്രോ​യി​ലെ പു​ഞ്ചി​രി​ക​ള്‍ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ മോ​ദി ത​ന്നെ ട്വി​റ്റ​റി​ലും പ​ങ്കു​വ​ച്ചു.

Read more about:
EDITORS PICK