ആംബുലന്‍സില്‍ ഹവാല പണം കടത്താന്‍ ശ്രമിച്ചു;പൊലീസ് വാഹനം പിടിച്ചെടുത്തു

Pavithra Janardhanan September 21, 2018

ആംബുലന്‍സില്‍ ഹവാല പണം കടത്താന്‍ ശ്രമിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വാഹനം പിടിച്ചെടുത്തു. ചെന്നൈയില്‍ നിന്ന് കോയമ്ബത്തൂരിലേക്ക് രോഗിയുമായി എത്തിയ ആംബുലന്‍സാണ് പിടിച്ചെടുത്തത്.

രോഗിയെ ഇറക്കിയ ശേഷം ആംബുലന്‍സില്‍ ഊട്ടി വഴി കേരളത്തിലേക്ക് ഹവാല പണം കടത്താനാണ് ഡ്രൈവര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നായിരുന്നു ഉടമ അറിയിച്ചിരുന്നത്. തുടര്‍ന്ന് പോലീസ് ആംബുലന്‍സ് കുന്നൂരില്‍ വെച്ച്‌ പിടിച്ചെടുക്കുകയായിരുന്നു.

ഹവാല പണം ഉണ്ടെന്ന് ആംബുലന്‍സ് ഉടമ തന്നെയാണ് തമിഴ്‌നാട് പോലീസിനെ അറിയിച്ചത്. ഡ്രൈവര്‍ ചെന്നൈ സ്വദേശി സന്തോഷ് (37)നെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കുന്നൂര്‍ ഡിവൈഎസ്പി കൃഷ്ണമൂര്‍ത്തി,ട്രാഫിക് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആംബുലന്‍സ് വാഹനം പിടിച്ചെടുത്തത്.

Read more about:
EDITORS PICK