ഡിസ് ലൈക്ക് അടിച്ച് ട്രെന്‍ഡിങില്‍ ഒന്നാമതെത്തി അഡാര്‍ ലവ് ഗാനം; മനസ്സറിഞ്ഞു പ്രോത്സാഹിപ്പിച്ചവര്‍ക്ക് നന്ദിയെന്ന് ഒമര്‍ ലുലു

Pavithra Janardhanan September 21, 2018

ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ഒരു ‘അഡാര്‍ ലൗ’വിലെ ഫ്രീക്ക് പെണ്ണേ..!എന്ന ഗാനം ലൈക്കുകളേക്കാൾ കൂടുതൽ ഡിസ്‌ലൈക്കുകളുമായി യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്.
പാട്ട് വൈറലാക്കിയതിന് നന്ദിയറിച്ച് ഒമര്‍ ലുലു രംഗത്തെത്തി.

പത്ത് മണിക്കൂറിനുള്ളില്‍ ഒരു മില്യണ്‍ വ്യൂസും ,201 കെ ഡിസ്ലൈക്കും എന്ന ആ അപൂര്‍വ്വ റെക്കോര്‍ഡ് ഇനി ഞങ്ങള്‍ സ്വന്തം.

മനസ്സറിഞ്ഞു പ്രോത്സാഹിപ്പിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി, ഒമര്‍ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

റിലീസ് ചെയ്ത് പത്ത് മണിക്കൂറിനുള്ളില്‍ ഒരു മില്യണ്‍ കാഴ്ചക്കാരും, 201 കെ ഡിസ്‌ലൈക്കുമായാണ് ഗാനം ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിയത്. പാട്ടിനെ കേന്ദ്രീകരിച്ച് നിരവധി ട്രോളുകളും ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്.

ഈ ചിത്രത്തിലെ ആദ്യം പുറത്തിറങ്ങിയ മാണിക്യമലരായ എന്ന ഗാനം യൂട്യൂബിൽ ഹിറ്റായത് ലൈക്കുകൾ കൊണ്ടായിരുന്നു.

Read more about:
RELATED POSTS
EDITORS PICK