സ്ത്രീധനം കുറഞ്ഞു; മരുമകളെ മയക്കുമരുന്ന് നല്‍കി ബോധംകെടുത്തി അമ്മായച്ഛന്‍ പീഡിപ്പിച്ചു; ഭര്‍തൃസഹോദരി ഷൂട്ട്‌ചെയ്തു

Chithra September 21, 2018

പട്യാല: മകന്റെ ഭാര്യയായി വീട്ടിലേക്കെത്തിയ യുവതിക്ക് നേരെ ഭര്‍തൃപിതാവിന്റെ ലൈംഗിക അതിക്രമം. യുവതിക്ക് നല്‍കിയ പാലില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി ബോധംകെടുത്തിയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്. ഭര്‍ത്താവിന്റെ സഹോദരി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. സഹോദരി തന്നെയാണ് പാലില്‍ മയക്കാനുള്ള മരുന്ന് ചേര്‍ത്തത്. യുവതിയുടെ ബോധം പോയതോടെയാണ് അതിക്രമം.

സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ ഇരയെ പ്രതികള്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഭീഷണിക്ക് വഴങ്ങാതെ സ്ത്രീ ഹരിയാനയിലെ അംബാലയിലുള്ള പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലെത്തി ആദ്യ ദിവസമായിരുന്നു ഞെട്ടിക്കുന്ന സംഭവം.

rape-case

പഞ്ചാബിലെ പട്യാലയില്‍ നിന്നുമുള്ളവരാണ് പ്രതികള്‍. വിവാഹത്തിന്റെ ഭാഗമായി യുവതിയുടെ വീട്ടുകാര്‍ നല്‍കിയ സ്ത്രീധനത്തില്‍ തൃപ്തിയില്ലാതെ വന്നതോടെയാണ് അക്രമം അരങ്ങേറിയത്. വിവാഹത്തില്‍ ഇരുവീട്ടുകാരും സംതൃപ്തരായിരുന്നെങ്കിലും സ്ത്രീധനത്തിന്റെ പേരില്‍ പ്രശ്‌നങ്ങളായി. ഭര്‍ത്താവും യുവതിയെ ശാരീരികമായി ഉപദ്രവിച്ചു. ഇതേക്കുറിച്ച് സഹോദരിയോട് പരാതി പറഞ്ഞപ്പോഴാണ് പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞ് ഈ അക്രമത്തിന് വഴിയൊരുക്കിയത്.

rape

ഭര്‍തൃപിതാവിനും, ഭര്‍തൃസഹോദരിക്കും എതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.

Read more about:
RELATED POSTS
EDITORS PICK