നാടന്‍ വീട്ടമ്മ റേഡിയോ ജോക്കിയായാല്‍ എങ്ങനെയിരിക്കും? ജോ നിങ്ങള്‍ക്ക് കാണിച്ചുതരുന്നു, കാട്രിന്‍ മൊഴി കിടിലം ടീസര്‍

Sruthi September 21, 2018
jyothika-film

രണ്ടു കുട്ടികളുടെ അമ്മയായിട്ടും കുസൃതിയും കോമാളിത്തരവും ജ്യോതികയെ വിട്ടുമാറിയിട്ടില്ല. ശക്തമായ വേഷവുമായി ജോ നമുക്ക് മുന്നിലെത്തുകയാണ്.

നാടന്‍ വീട്ടമ്മ റേഡിയോ ജോക്കിയായാല്‍ എങ്ങനെയിരിക്കും? നമ്മടെ ജോ നിങ്ങള്‍ക്ക് കാണിച്ചുതരും. കാട്രിന്‍ മൊഴി എന്ന ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധേയമാകുന്നു.Jimikki-Kammal-Jyothikaസൂര്യയാണ് ടീസര്‍ പുറത്തുവിട്ടത്. തമാശക്കാരിയായി ജോ തിരിച്ചെത്തുന്നു, നിങ്ങള്‍ക്കിത് ഇഷ്ടപ്പെടുമെന്ന് എനിക്കുറപ്പാണ്.. സൂര്യ കുറിച്ചു. റേഡിയോ ജോക്കിയാകാന്‍ ആഗ്രഹിച്ചു നടക്കുന്ന വീട്ടമ്മയായ വിജയലക്ഷ്മി. അവരുടെ സ്വപ്‌നങ്ങള്‍, കുസൃതിനിറഞ്ഞ സംസാരം. ജ്യോതിക തകര്‍ക്കും എന്നുറപ്പായി.jyothikaമൊഴി എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാധാ മോഹനും ജ്യോതികയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രത്തില്‍ ജ്യോതികയുടെ ഭര്‍ത്താവായി എത്തുന്നത് വിഥര്‍ത്താണ്. നടി ലക്ഷ്മി മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് കാട്രിന്‍ മൊഴി.jyothika-kaatrin-mozhiറേഡിയോ ചാനലിന്റെ മേധാവിയായാണ് ലക്ഷ്മി മഞ്ജു പ്രത്യക്ഷപ്പെടുന്നത്. വിവാഹത്തിനുശേഷം ശക്തമായി തിരിച്ചുവന്ന ജ്യോതികയ്ക്ക് കൈ നിറയെ ചിത്രങ്ങളാണുള്ളത്. മണിരത്നത്തിന്റെ ചെക്ക ചിവന്ത വാനമാണ് അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം.

Tags:
Read more about:
EDITORS PICK