കഞ്ഞിവെള്ളം വെറുതെ കളയല്ലേ; ചര്‍മ്മത്തിനും മുടിക്കും ബെസ്റ്റ്

Chithra September 21, 2018

നമ്മുടെയൊക്കെ ഭക്ഷണചര്യയുടെ പ്രധാന ഭാഗമാണ് അരിയും, ചോറും. അരിവേവിച്ച ശേഷംലഭിക്കുന്ന വെള്ളം പഴയ കാലത്ത് എല്ലാവരും ആരോഗ്യപ്രദമായ പാനീയമായി കുടിച്ചിരുന്നു. ഇന്ന് കാലം മാറിയപ്പോള്‍ സംഗതി ഫാഷനല്ലാതെ വന്നു. അതുകൊണ്ട് കഞ്ഞിവെള്ളത്തിന് സ്ഥാനം പടിക്ക് പുറത്തുമായി.

എന്നാല്‍ കഞ്ഞിവെള്ളം സൗന്ദര്യവര്‍ദ്ധനയ്ക്കും, മുടിയുടെ ആരോഗ്യത്തിനും ഉപയോഗിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കിയാല്‍ ഇത് വീണ്ടും വീടിന് അകത്തേക്ക് മടങ്ങിയെത്തും. ഇതില്‍ അടങ്ങിയിട്ടുള്ള ശക്തമായ വൈറ്റമിനും, മിനറലുകളും ചേര്‍ന്ന് ചര്‍മ്മത്തിനും, മുടിക്കും ഏറെ പോഷകങ്ങള്‍ നല്‍കുകയും ചെയ്യും. മുടിയുടെ മെലാനിന്‍ ഉത്പാദനത്തില്‍ സഹായിക്കുന്ന വൈറ്റമിന്‍ ബിയും ഉള്‍പ്പെടും.

അരി പാകം ചെയ്ത ശേഷം ലഭിക്കുന്ന കഞ്ഞിവെള്ളം ചൂടാറിയ ശേഷം ഇതിലേക്ക് കുറച്ച് എണ്ണകൂടി ചേര്‍ത്താണ് ഉപയോഗിക്കേണ്ടത്. ദിവസേന കഞ്ഞിവെള്ളം ഉപയോഗിച്ചാല്‍ മുഖത്തെ പാടുകള്‍ മാറി പുതിയ ചര്‍മ്മം രൂപപ്പെടും. കോട്ടണ്‍ തുണിയില്‍ മുക്കി മുഖത്തും, കഴുത്തിലും പുരട്ടുകയാണ് ചെയ്യേണ്ടത്.

മുടിയില്‍ കണ്ടീഷണര്‍ പോലെ ഉപയോഗിക്കാന്‍ കഴിയുന്ന കഞ്ഞിവെള്ളം തലയോട്ടിയില്‍ തേച്ച് മസാജ് ചെയ്ത് 15 മിനിറ്റിന് ശേഷം കഴുകിക്കളയാം. മുടിയുടെ ആരോഗ്യം വര്‍ദ്ധിക്കുന്നതോടൊപ്പം തിളക്കവും വര്‍ദ്ധിക്കും. ആഴ്ചയില്‍ രണ്ട് തവണ ഇത് ആവര്‍ത്തിക്കാം.

Read more about:
EDITORS PICK