തീയ്യേറ്ററുകളില്‍ ടി.പി ഫെല്ലിനി ചിത്രം തീവണ്ടി കുതിച്ചു പായുമ്ബോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുകയാണ് ചിത്രത്തിലെ നായകന് ടൊവിനോ തോമസിന്റെ കീബോര്‍ഡ് വായന. തീവണ്ടി ഹിറ്റ് ആയില്ലെങ്കില്‍ ഇതുപോലെ തീവണ്ടിയില്‍ പാട്ടുപാടി ജീവിക്കേണ്ടി വന്നേനെ. എന്ന കുറിപ്പോടെയാണ് താരം വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നതു. ട്രെയിനില്‍ പര്‍ദേശി പര്‍ദേശി…എന്ന ഗാനം എങ്ങനെ വയറ്ററ്റത്തടിച്ച് പാടാമെന്നും ടൊവിനോ കാണിച്ചു തരുന്നുണ്ട്.
ഇനി എന്റെ ജീവിതത്തില്‍ മറ്റൊരു കീബോര്‍ഡിസ്റ്റ് ഇല്ല. എവിടെയായിരുന്നു ഉണ്ണീ എന്ന കുറിപ്പോടെ തീവണ്ടിയുടെ സംഗീത സംവിധായകന് കൈലാസ് മേനോനും വീഡിയോ പങ്കുവെച്ചു. കൈലാസേട്ടാ അടുത്ത സിനിമയില്‍ എന്നെ കീബോര്ഡിസ്റ്റാക്കാമോയെന്നും ടൊവിനോ ചോദിക്കുന്നുണ്ട്.