ജയലളിതയുടെ ജീവിതം പറയുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ജയലളിതയാകുന്നത് നിത്യ മേനോനോ വരലക്ഷ്മിയോ..?

Pavithra Janardhanan September 21, 2018

അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.സംവിധായകന്‍ എംഎര്‍ മുരുഗദോസ് ആണ് പോസ്റ്റര്‍ പുറത്തുവിട്ടത്.ദ അയണ്‍ ലേഡി എന്ന പേരിലാണ് സിനിമ എത്തുക.

ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശിനി ആണ്.

 

നാലഞ്ച് മാസമായി സിനിമയെ കുറിച്ച്‌ മാത്രം ചര്‍ച്ച ചെയ്യുകയായിരുന്നുവെന്ന് പ്രിയദര്‍ശിനി പറയുന്നു. വ്യത്യസ്തമായ ജീവിതം നയിച്ച ജയലളിതയ്ക്ക് ആദരവായി ഒരു സിനിമ ഒരുക്കുകയെന്നത് ഞങ്ങളുടെ കടമയാണെന്നും തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ സിനിമ എത്തിക്കാനാണ് ശ്രമമെന്നും പ്രിയദര്‍ശിനി പറഞ്ഞു.

എന്നാൽ ചിത്രത്തിൽ ജയലളിതയായെത്തുന്നത് വരലക്ഷ്മി ശരത്ത്‌ കുമാർ ആണെന്നും അതല്ല നിത്യ മേനോൻ ആണ് ചിത്രത്തിലെത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്.അതേസമയം ഈ ചിത്രത്തിൽ അഭിനയിക്കുന്നത് സംബന്ധിച്ച കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് വരലക്ഷി ട്വീറ്റ് ചെയ്തത്. അന്തിമ തീരുമാനത്തിൽ താൻ എത്തിയാൽ നിങ്ങളുമായി പങ്കു വെക്കുമെന്നും താരം ട്വീറ്റ് ചെയ്തു.

Read more about:
RELATED POSTS
EDITORS PICK