ക്രുരമായി പീഡിപ്പിച്ച ശേഷം രാത്രി വീട്ടില്‍ നിന്നിറക്കിവിട്ടു ; നടന്‍ വിജയകുമാറിനെതിരെ മകള്‍ വനിത

Chithra September 22, 2018

നടന്‍ വിജയകുമാറിന്റെ വീട്ടില്‍ കുറച്ചുകാലമായി കുടുംബത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നം ഒടുവില്‍ പരസ്യമായി. മകള്‍ക്ക് വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്ന് കാലാവധി കഴിഞ്ഞും ഒഴിഞ്ഞില്ലെന്ന് കാണിച്ച് വിജയകുമാര്‍ പോലീസിന് പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് വിജയകുമാറിനെതിരെ ഗുരുതര ആരോപണവുമായി മകളും തമിഴ് നടിയുമായ വനിത രംഗത്തെത്തി. പോലീസ് ഇടപെട്ട് വനിതയേയും സംഘത്തേയും വീട്ടില്‍ നിന്നു ഇറക്കിവിടുകയായിരുന്നു.

നടിയ്‌ക്കൊപ്പമുണ്ടായിരുന്ന എട്ടു സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തിരുന്നു. മറ്റ് സിനിമകളുടെ ഷൂട്ടിങ്ങിനായി വീട് നല്‍കണമെന്നും അതിനാല്‍ മകള്‍ ഒഴിയാതെ പറ്റില്ലെന്നും കാണിച്ച് വിജയകുമാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാതെ അനുനയിപ്പിക്കാനായിരുന്നു വിഷയത്തില്‍ പോലീസ് ശ്രമിച്ചത്. നടിയെ പോലീസെത്തി ഒഴിപ്പിക്കുകയായിരുന്നു.

എന്നാല്‍ അച്ഛന്‍ തന്നെയും സുഹൃത്തുക്കളേയും ഗുണ്ടകളെ ഉപയോഗിച്ച് തല്ലിചതച്ചുവെന്നും സിനിമയില്‍ പോലും കാണാത്ത വില്ലത്തരമാണ് അച്ഛന്‍ തന്നോട് കാണിച്ചതെന്നും വനിത പറഞ്ഞു. തനിക്ക് കൂടി അവകാശപ്പെട്ട വീട്ടില്‍ നിന്നാണ് തന്നെ ഇറക്കിവിട്ടത്. ഒരു നടിയായതിനാല്‍ തനിക്ക് വീടു കിട്ടുക പ്രയാസമായി മാറിയിരിക്കുകയാണെന്നും താന്‍ ആരോടു തന്റെ ബുദ്ധിമുട്ട് പറയുമെന്നും വനിത ചോദിച്ചു.

കുറച്ചു വര്‍ഷമായി വിജയകുമാറിന്റെ കുടുംബവുമായി അത്ര രസത്തിലല്ല വനിത. അച്ഛനെതിരെ രൂക്ഷ ഭാഷയിലാണ് നടി പ്രതികരിച്ചത് .

Read more about:
EDITORS PICK