യുവതിയെ നഗ്നയാക്കി നടത്തിച്ചു; രഹസ്യഭാഗങ്ങളില്‍ മുളക് തേച്ചു

Sebastain September 22, 2018

ഗുവാഹട്ടി: അസമില്‍ യുവതിയെ നഗ്നയാക്കി നടത്തിക്കുകയും രഹസ്യഭാഗങ്ങളില്‍ മുളകുപൊടി വിതറുകയും ചെയ്തു. വ്യാജമദ്യ വില്‍പ്പന നടത്തിയെന്നാരോപിച്ചാണ് യുവതിയെ ഒരു സംഘം പേര്‍ ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചത്. യുവതിയെ മര്‍ദ്ദിക്കുന്ന വിഡിയോ പ്രചരിച്ചതോടെയാണ് പുറംലോകം സംഭവമറിയുന്നത്. തുടര്‍ന്ന് പൊലീസ് 29 പേരെ അറസ്റ്റ് ചെയ്തു.
സെപ്റ്റംബര്‍ 10നായിരുന്നു കേസിനാസ്പദമായ സംഭവം. തന്‍റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറിയ ശേഷം നഗ്നയാക്കി നടത്തിയെന്നും രഹസ്യഭാഗങ്ങളില്‍ മുളക് പൊടി വാരിവിതറിയെന്നും യുവതിയുടെ പരാതിയിലുണ്ട്. കരിംഗഞ്ച് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയത്. അക്രമിച്ചവരില്‍ സ്ത്രീകളും ഉള്‍പ്പെടുമെന്നും യുവതി ആരോപിച്ചു.
എന്നാല്‍ യുവതി വ്യാജമദ്യം വില്‍ക്കുകയും അനാശാസ്യം നടത്തുകയും ചെയ്യുകയാണെന്നാണ് ഗ്രാമീണര്‍ പറയുന്നത്. കേസില്‍ വിശദമായ അന്വേഷണത്തിന് ശേഷമേ കൃത്യമായ കാര്യങ്ങള്‍ പറയാനാകൂവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ നഗ്ന വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

Tags: ,
Read more about:
RELATED POSTS
EDITORS PICK