ഡെങ്കിപ്പനി മാരകമായേക്കാം; ശ്രദ്ധിക്കുക ഈ രോഗലക്ഷണങ്ങൾ

Pavithra Janardhanan September 22, 2018

ഈഡിസ് വിഭാഗത്തിൽ പെടുന്ന കൊതുകുകൾ വഴി പകരുന്ന മാരകമായ വൈറസ് രോഗമാണ്‌ ഡെങ്കിപ്പനി.കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ഡെങ്കിപ്പനി മാരകമായേക്കാം.രോഗം വരാതെ ശ്രദ്ധിക്കുക എന്നതാണ് പ്രധാന കാര്യം. ഇനി അഥവാ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ ലഭ്യമാക്കണം.

ലക്ഷണങ്ങൾ

– ആകസ്മികമായുണ്ടാകുന്ന കടുത്ത പനി
– കഠിനമായ തലവേദന, കണ്ണിന്‌ പിറകിൽ വേദന, നാഡികളിലും പേശികളിലും വേദന
– ഓക്കാനവും ഛർദ്ദിയും
– തൊലിപ്പുറത്തുണ്ടാകുന്ന ചുവന്ന തുടിപ്പുകൾ

വൈറസ് രോഗമായതിനാൽ ഡെങ്കിപ്പനിക്ക് പ്രത്യേക മരുന്നില്ല. രോഗലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയേയുള്ളൂ. ആയിനാൽ രോഗലക്ഷണം കണ്ടുതുടങ്ങിയാൽ ഉടൻ അടുത്തുള്ള ആരോഗ്യസ്ഥാപനത്തിൽ ചികിത്സ തേടുക.

രോഗം വരാതെ സൂക്ഷിക്കാം

– പരിസരപ്രദേശങ്ങളിൽ വലിച്ചെറിഞ്ഞിട്ടുള്ള ചിരട്ടകൾ, ടയറുകൾ, പ്ലാസ്റ്റിക് കപ്പുകൾ എന്നിവ ഒഴിവാക്കുക.
– റബർ തോട്ടങ്ങളിലെ ചിരട്ടകൾ, കവുങ്ങിൻ തോട്ടത്തിലെ പാളകൾ എന്നിവയിൽ കൊതുകുകൾ വളരാനുള്ള സാഹചര്യം ഒഴിവാക്കുക.
– ചെടിച്ചട്ടികൾ, ഫ്രിഡ്ജിന്‌ പിറകിലെ ട്രേ, അടച്ചുവെക്കാത്ത ടാങ്കുകൾ, ടെറസ് എന്നിവയിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുന്ന സാഹചര്യം ഒഴിവാക്കുക.
– ഒഴിവാക്കാനാവാത്ത വെള്ളകെട്ടുകളിൽ ഗപ്പി മത്സ്യങ്ങളെ വളർത്തുക..

Read more about:
EDITORS PICK