നാന്‍ പെറ്റ മകന്‍, അഭിമന്യു വീണ്ടും മലയാളികള്‍ക്കുമുന്നിലെത്തുന്നു

Sruthi September 23, 2018
abhimanyu-film

മഹാരാജാസ് കോളേജില്‍ വര്‍ഗീയവാദികളുടെ കുത്തേറ്റ് മരിച്ച അഭിമന്യു വീണ്ടും മലയാളികള്‍ക്കുമുന്നിലെത്തുന്നു. വെള്ളിത്തിരയിലൂടെയാണ് അഭിമന്യു എത്തുന്നത്. അഭിമന്യുവിന്റെ ജീവിതം സിനിമയാകാന്‍ പോകുന്നു.abhimanyuറെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറില്‍ സജി എസ് പാലമേല്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ‘നൂറ്റൊന്ന് ചോദ്യങ്ങള്‍’ എന്ന സിനിമയിലൂടെ 2012ലെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ മിനോണ്‍ ആണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മലയാള സിനിമയിലെ കരുത്തുറ്റ നിരവധി അഭിനേതാക്കളും പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കും. ചിത്രത്തിന്റെ ലോഞ്ചിംഗ് അഭിമന്യുവിന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്നു.


സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പരിപാടി ഉദ്ഘാടനം ചെയ്തു. നവംബറില്‍ ചിത്രം തീയേറ്ററിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംവിധായകന്‍ സജി പാലമേല്‍ അറിയിച്ചു. മഹാരാജാസിലും വട്ടവടയിലുമായിട്ടാണ് സിനിമ ചിത്രീകരിക്കുക.

Tags: ,
Read more about:
EDITORS PICK