ശരീരത്തിലെ കൊഴുപ്പ് എരിയിക്കാന്‍ ഒരു എളുപ്പവഴി; കട്ടന്‍ചായ ശീലമാക്കൂ

Chithra September 26, 2018

എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ശരീരത്തിലെ കൊഴുപ്പ് വിട്ടുപോകാത്ത അവസ്ഥ നിങ്ങളെ കഷ്ടപ്പെടുത്തുന്നുണ്ടോ? എങ്കില്‍ കട്ടന്‍ചായശീലമാക്കി ഈ കൊഴുപ്പിനെ എരിയിച്ച് കളയാമെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. ശരീരത്തിന്റെ അമിതഭാരം സൗന്ദര്യപ്രശ്‌നങ്ങള്‍ മാത്രമല്ല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. ഹൃദ്രോഗം മുതല്‍ പ്രമേഹം വരെയുള്ള രോഗങ്ങള്‍ക്ക് ഇത് കാരണമാണ്.

ഇങ്ങനെ നിരാശപ്പെട്ട് ഇരിക്കുന്നവര്‍ക്ക് കട്ടന്‍ചായ ഒരു അനുഗ്രഹമാകുമെന്നാണ് കണ്ടെത്തല്‍. ഗ്രീന്‍ ടീ പോലെ കട്ടന്‍ചായയിലും കഫീനും, തിയോഫിലിനും അടങ്ങിയിരിക്കുന്നു. ഇത് ഹൃദയമിടിപ്പിന്റെ വേഗത വര്‍ദ്ധിപ്പിച്ച് ശ്രദ്ധയോടെ ഇരിക്കാനും സഹായിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള പോളിഫിനോളുകല്‍ ഡിഎന്‍എ കേടുപാടുകളില്‍ നിന്നും കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യും.

കാറ്റെച്ചിന്‍സ് എന്ന പദാര്‍ത്ഥത്തിന്റെ സഹായത്തോടെ ഒവേറിയന്‍ കാന്‍സറിന്റെ അപകടം കുറയ്ക്കാനും കട്ടന്‍ചായ ഉപയോഗം വഴിയൊരുക്കും. കട്ടന്‍ചായ ക്രമീകൃതമായ രീതിയില്‍ ഉപയോഗിച്ചാല്‍ കൊളസ്‌ട്രോള്‍ നില സന്തുലിതമായി നിര്‍ത്തി, പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇതിന് പുറമെയാണ് അധികമുള്ള കൊഴുപ്പ് എരിച്ച് കളയുന്ന ജോലിയും ചെയ്യുന്നത്.

കുടലിലെ മൈക്രോബുകളുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കിയാണ് കട്ടന്‍ചായ ഭാരം കുറയാന്‍ സഹായിക്കുന്നത്. കൂടാതെ ഫ്‌ളെവനോയിഡുകള്‍ അമിതവണ്ണം കുറച്ച്, ട്രൈഗ്ലിസറൈഡ് ലെവല്‍ കുറയ്ക്കും. കട്ടന്‍ചായയില്‍ കലോറി കൂട്ടുന്നത് ഇതില്‍ ചേര്‍ക്കുന്ന പഞ്ചസാരയും, തേനുമാണ്.

Tags: , ,
Read more about:
EDITORS PICK