ഇയര്‍ഫോണ്‍ ഉപയോഗിച്ച് പാട്ടു കേള്‍ക്കുന്ന ശീലമുണ്ടോ ? ബസിലും രാത്രി കിടക്കുമ്പോഴും ഒക്കെ ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി മണിക്കൂറുകളോളം പാട്ട് ആസ്വദിക്കുന്നവര്‍ ധാരാളമാണ്. കുട്ടികള്‍ക്കും ചിലര്‍ ഇയര്‍ഫോണ്‍ നല്കി ശീലിപ്പിക്കാറുണ്ട്. എന്നാല്‍ ഇത് ചെവിയ്ക്ക് ഏറെ ദോഷം ചെയ്യും.
പാട്ടു കേള്‍ക്കുന്നവരാണെങ്കില്‍ പത്തു മിനിറ്റ് പാട്ടു കേട്ടിട്ട് അഞ്ച് മിനിറ്റ് ചെവിയ്ക്ക് വിശ്രമം നല്‍കണം. ഇയര്‍ഫോണ്‍ വയ്ക്കാതെ പാട്ടു കേള്‍ക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ കേള്‍വി ശക്തിയെ ബാധിയ്ക്കും.
ഒരു മണിക്കൂറില്‍ കൂടുതല്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കരുത്. ഇയര്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഉയര്‍ന്ന ശബ്ദം ചെവിയിലെ രക്തകുഴലുകളെ ചുരുക്കി രക്ത സമ്മര്‍ദ്ദം ഉയര്‍ത്തും. ചെവിക്കുള്ളിലെ ഫ്ളൂയിഡിന്റെ പ്രഷര്‍ കൂടുന്ന മെനിയേഴ്സ് സിന്‍ഡ്രോം ഉണ്ടെങ്കില്‍ തലചുറ്റലുണ്ടാകും.
ശരീരത്തില്‍ അസിഡിറ്റി ഉയര്‍ത്തും. പ്രമേഹ രോഗികള്‍ക്ക് ഇതു ദോഷം ചെയ്യും. മനസിന്റെ ഏകാഗ്രത നഷ്ടമാകും. കുട്ടികളെ ഇതു മോശമായി ബാധിക്കും. അവരുടെ ചെവിയില്‍ ഇത് സാരമായ ബുദ്ധിമുട്ടുണ്ടാക്കും. ഗര്‍ഭിണികള്‍ ഹെഡ്സെറ്റ് ഉപയോഗിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ബാധിക്കും.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ടിലെ വിദഗ്ധ ഡോക്ടര്‍മാരാണ് ഈ മുന്നറിയിപ്പു നല്‍കുന്നത്.