നിങ്ങളുടെ വാഹനം സുരക്ഷിതമാണോ ; അറിയണം സ്റ്റാര്‍ റേറ്റിങ്ങിലെ ഈ അഞ്ചു കാറുകള്‍

Chithra September 29, 2018

ഇന്ത്യന്‍ വിപണിയില്‍ വാഹനങ്ങളിറങ്ങുമ്പോള്‍ പലപ്പോഴും സുരക്ഷയേക്കാള്‍ ചര്‍ച്ചയായിരുന്നത് മൈലേജും പെര്‍ഫോമന്‍സും ഒക്കെയായിരുന്നു. വിദേശ രാജ്യങ്ങളില്‍ സുരക്ഷയ്ക്ക് മുന്‍കരുതല്‍ നല്‍കുമ്പോഴും ഇന്ത്യന്‍ വിപണിയില്‍ വേണ്ട പ്രാധാന്യം നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ കാറുകളുടെ ക്രാഷ് ടെസ്റ്റ് തുടങ്ങിയതോടെ നിര്‍മ്മാതാക്കളും ഉപഭോക്താക്കളും ശ്രദ്ധിക്കാന്‍ തുടങ്ങി.

കാഴ്ചയിലെ സൗന്ദര്യവും മൈലേജും മാത്രം പോരാ യാത്രക്കാരുടെ സുരക്ഷയും പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച് ഈ കാലഘട്ടത്തില്‍. വാഹന അപകടങ്ങള്‍ വര്‍ദ്ധിക്കേ ഇനി ഒരു കരുതല്‍ നല്ലതായിരിക്കും. ആശങ്കപ്പെടുത്തുന്ന ഗതാഗത മന്ത്രാലയത്തിന്റെ കണക്ക് പറയുന്നതിങ്ങനെയാണ്. ഓരോ മണിക്കൂറിലും രാജ്യത്ത് 55 റോഡപകടങ്ങള്‍ നടക്കുന്നു. ഇതില്‍ 17 പേര്‍ വീതം മരിക്കുന്നു. 50 ശതമാനം ഇരകളും 18-35 വയസ്സ് പ്രായത്തിലുള്ളവരും.

ഇന്ത്യയില്‍ ഇപ്പോള്‍ വില്‍ക്കുന്ന ഒരുവിധം എല്ലാ കാറുകള്‍ക്കും ഗ്ലോബല്‍ എന്‍സിഎപി റേറ്റിംഗ് നല്‍കുന്നുണ്ട്. മാരുതി സുസുക്കി ബ്രെസ 4 സ്റ്റാര്‍ റേറ്റിംഗ് നേടിയിട്ടുണ്ട്. . ഇന്ത്യന്‍ വിപണിയില്‍ സുരക്ഷ അവകാശപ്പെടുന്ന 5 കാറുകള്‍ അറിയാം.

റിനോള്‍ട്ട് ഡസ്റ്റര്‍ എന്‍സിഎപി ടെസ്റ്റില്‍ 3 സ്റ്റാറുകളാണ് നേടിയത്.. ഡീസല്‍, പെട്രോള്‍ വേരിയന്റുകളുള്ള ഇവയുടെ വില യഥാക്രമം 7.95 ലക്ഷം, 8.95 ലക്ഷം മുതലാണ്
ടൊയോട്ട എത്തിയോസ് ലിവ 4 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കി.5.48 ലക്ഷം പെട്രോള്‍, 6.76 ലക്ഷം ഡീസല്‍ വേരിയന്റ് വിലകള്‍.
ഫോക്‌സ്‌വാഗണ്‍ പോളോയും 4 സ്റ്റാര്‍ റേറ്റിംഗ് നേടി. പെട്രോളിന് 5.53 ലക്ഷം മുതല്‍, ഡീസലിന് 7.04 ലക്ഷം മുതലും വില ആരംഭിക്കുന്നു.
മഹീന്ദ്ര എക്‌സ്‌യുവി 500 ന് 4 സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചു. ഈ മോഡലിന് 17.85 ലക്ഷമാണ് വില.
ഹ്യുണ്ടായ് ക്രേറ്റയും 4 സ്റ്റാര്‍ റേറ്റിംഗ് നേടി.9.43 ലക്ഷം മുതല്‍ പെട്രോളും, 9.99 ലക്ഷം മുതല്‍ ഡീസല്‍ വേരിയന്റും ലഭിക്കും.

Read more about:
EDITORS PICK