സിമന്റ് ചാക്കുകള്‍കൊണ്ടൊരു വിവാഹവസ്ത്രം

Sebastain October 1, 2018

സിമന്റ് ചാക്ക് കൊണ്ടൊരു വിവാഹവസ്ത്രം നെയ്ത് സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി 28 വയസ്സുകാരി. ചൈനയിലെ കര്‍ഷക വനിതയാണ് വ്യത്യസ്തമായ വസ്ത്രമുണ്ടാക്കി താരമായത്.


മനസ്സില്‍ തോന്നിയ വെറുമൊരു വിനോദത്തിന്റെ പേരിലാണ് ചാക്കുകള്‍കൊണ്ട് വസ്ത്രമുണ്ടാക്കിയതെന്ന് താന്‍ ലിലി പറഞ്ഞു. ഉപയോഗിച്ച 40 ചാക്കുകള്‍ വസ്ത്രം നെയ്തുണ്ടാക്കാന്‍ വേണ്ടി വന്നു. ഇതുവരെയും ഒരിടത്തും ഫാഷന്‍ ഡിസൈനിംഗ് പഠിക്കാത്ത ഈ കര്‍ഷക വനിത നെയ്ത വസ്ത്രം സോഷ്യല്‍ മീഡിയ പെട്ടേന്ന് ഏറ്റെടുക്കുകയായിരുന്നു. നാല് മില്യണ്‍ ആളുകളാണ് താന്‍ ലിലിയുടെ വസ്ത്രത്തിന് ലൈക്ക് നല്‍കിയത്. ഇത്രയധികം പ്രതികരണം ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് യുവതി പറഞ്ഞു.


വെറും മൂന്ന് മണിക്കൂര്‍ കൊണ്ടാണ് ചാക്കുകള്‍ ഒന്നാന്തരം വസ്ത്രമായി മാറിയത്. 2012ല്‍ വിവാഹിതയായ താന്‍ ലിലിക്ക് ഒരു മകനുമുണ്ട്. ഉപയോഗശൂന്യമായ മറ്റ് വസ്തുക്കള്‍ ഉപയോഗിച്ചും വസ്ത്രങ്ങള്‍ നെയ്യാനുളള ശ്രമത്തിലാണ് ഈ കര്‍ഷക യുവതി.

Read more about:
EDITORS PICK