വിപണിയില്‍ പിടിമുറുക്കാന്‍ ടിവിഎസും തയ്യാര്‍

Pavithra Janardhanan October 1, 2018

ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനുമായി ടിവിഎസ് ഉടന്‍ വിപണിയിലേക്ക് എത്തും. ഇന്ത്യയില്‍ പ്രചാരമേറിയ ടിവിഎസ് ജൂപിറ്റര്‍ സ്‌കൂട്ടറിന്റെ പുതിയ വകഭേദം ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷന്‍ ആണ് ഉടന്‍ വിപണിയിലേക്ക് എത്തുന്നത്.പുറംമോടിയിലുള്ള പരിഷ്‌കാരങ്ങള്‍ക്കുപുറമെ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ടിവിഎസ് ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനില്‍ ഒരുക്കിയിട്ടുണ്ട്.

പുതിയ നിറശൈലിയും ഗ്രാന്‍ഡെ എഡിഷന് മാറ്റുകൂട്ടും. ഫ്‌ളോര്‍ബോര്‍ഡിനും ഫൂട്ട്‌റെസ്റ്റുകള്‍ക്കും ബീജ് നിറമാണ്. സീറ്റുകള്‍ക്ക് നിറം ലെതര്‍ ബ്രൗണും. സ്‌കൂട്ടറിന്റെ പ്രീമിയം പരിവേഷം ഉയര്‍ത്തിക്കാട്ടാന്‍ സീറ്റുഘടന ശ്രമിക്കുന്നുണ്ട്.

നിലവിലുള്ള 109.7 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനിലും. എഞ്ചിന്‍ 8 bhp കരുത്തും 8 Nm torque ഉം പരമാവധി സൃഷ്ടിക്കും. സിവിടി ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ ചക്രത്തിലെത്തുന്നത്. ARAI സാക്ഷ്യപ്പെടുത്തി 56 കിലോമീറ്റര്‍ മൈലേജ് ജൂപിറ്റര്‍ കാഴ്ച്ചവെക്കുമെന്നാണ് കമ്ബനിയുടെ വാദം.

Tags:
Read more about:
EDITORS PICK