എന്താടാ നീ കാണിച്ചത്? കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തു, ഒപ്പം ഞാന്‍ ബഹളവും വച്ചു, നടി ഭാവ സംവിധായകന്റെ കരണത്തടിച്ചോ?

Sruthi October 3, 2018
bhama-actress

മലയാള ചലച്ചിത്രരംഗത്ത് നല്ല വേഷങ്ങളൊന്നും ഭാമയ്ക്ക് ലഭിച്ചില്ല എന്നു തന്നെ പറയാം. അതുകൊണ്ടുതന്നെ ഭാമ സിനിമയിലിപ്പോള്‍ സജീവമല്ല.

നിവേദ്യം എന്ന ആദ്യ ചിത്രത്തിലൂടെയാണ് ഭാമ മലയാള ചലച്ചിത്രരംഗത്തെത്തുന്നത്. തനി നാടന്‍ പെണ്ണായിട്ടാണ് ഭാമ സിനിമയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.bhamaനീണ്ടമുടിയും ഉണ്ട കണ്ണും തടിച്ച കവിളും.. ഭാമ മലയാളികള്‍ക്ക് പ്രിയ നടിതന്നെയാണ്. താരം സംവിധായകന്റെ കരണത്തടിച്ച സംഭവം ഈയിടയ്ക്കാണ് പ്രചരിച്ചിരുന്നത്. ശരിക്കും ഭാമ സംവിധായകന്റെ കരണത്തടിച്ചോ? ഭാമ തന്നെ അതിനുള്ള ഉത്തരം നല്‍കുകയാണ്. കരണത്തടിച്ചുവെന്നത് ശരിയാണ്, എന്നാല്‍ ചെറിയ തെറ്റുണ്ടെന്ന് ഭാമ പറയുന്നു.bhamaഷൂട്ടിംഗ് സെറ്റില്‍ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഭാമ സംവിധായകന്റെ കരണത്തടിച്ചു എന്ന രീതിയിലാണ് പ്രചരിച്ചിരുന്നത്. ഇത് ഭാമ നിഷേധിച്ചു. ഒരു കന്നഡ സിനിമയുടെ ചിത്രീകരണവേളയിലാണ് സംഭവം. സിംലയില്‍ എത്തിയ താരം നടക്കാനിറങ്ങി. അതിനിടയില്‍ ആരോ ദേഹത്ത് തട്ടിയതായി അനുഭവപ്പെട്ടുവെന്ന് ഭാമ പറയുന്നു.bhamaഉടനെ എന്താടാ നീ കാണിച്ചത്? കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തു. ഒപ്പം ഞാന്‍ ബഹളവും വച്ചു. എല്ലാവരും ഓടിക്കൂടി. സംവിധായകനും ക്യാമറാമാനും എല്ലാം ഓടിയെത്തി. അല്ലാതെ സംവിധായകന്‍ എന്നോട് മോശമായി പെരുമാറുകയോ ഞാന്‍ അദ്ദേഹത്തെ അടിക്കുകയോ ചെയ്തിട്ടില്ലെന്നും ഭാമ പറഞ്ഞു. തിരക്കേറിയ സ്ഥലമായതിനാല്‍ സംഭവിച്ചു പോയ ഒരു തെറ്റായിരുന്നുവെന്ന് താരം പറയുന്നു.bhama

Tags: ,
Read more about:
RELATED POSTS
EDITORS PICK