ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഭാഗ്യം വീണ്ടും മലയാളിക്കുതന്നെ, 13 കോടി രൂപ സെയില്‍സ്മാനായ മുഹമ്മദിന്

Sruthi October 4, 2018
bigticket-pravasi

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇത്തവണയും മലയാളിയെ തേടി ആ ഭാഗ്യം എത്തി. 13 കോടിയാണ് മലയാളിയായ മുഹമ്മദ് കുഞ്ഞിക്ക് ലഭിച്ചത്. അബുദാബി ബനിയാസിലെ ഒരു തുണിക്കടയില്‍ സെയില്‍സ്മാനാണ് മുഹമ്മദ്.big-ticketബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് 70 ലക്ഷം ദര്‍ഹം (13 കോടി രൂപ) മുഹമ്മദ് കുഞ്ഞിക്ക് അടിച്ചത്. 121013 എന്ന ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. ആദ്യം ഇത് വിശ്വസിക്കാനായില്ലെന്നും സുഹൃത്തും ബന്ധുവുമായ അബൂബക്കറിന്റെ വൃക്ക മാറ്റി വെക്കാന്‍ ആവശ്യമായ പണം നല്‍കുകയാണ് ആദ്യത്തെ ലക്ഷ്യമെന്നും മുഹമ്മദ് കുഞ്ഞി പറഞ്ഞു.bigticketമുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുക സംഭാവന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 15 വര്‍ഷമായി ഇദ്ദേഹം അബുദാബിയിലാണ് ജോലിചെയ്യുന്നത്.

ബുധനാഴ്ച നടന്ന നറുക്കെടുപ്പില്‍ മലയാളികളായ വിവേക് നാരായണന്‍ മേനോന്‍, മിഥുന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ക്ക് 1,00,000 ദിര്‍ഹം വീതം സമ്മാനം ലഭിച്ചു.

Tags: ,
Read more about:
EDITORS PICK