ഹാങ്ങോവര്‍ മാറാന്‍ സഹായിക്കും ഈ അഞ്ച് ഭക്ഷണങ്ങള്‍

Chithra October 5, 2018

മദ്യപാനം ആരോഗ്യത്തിന് ഹാനികരം തന്നെയാണ്, ചെറിയ തോതിലായാലും വലിയ രീതിയിലുള്ള മദ്യപാനം ആയാലും. എന്നാല്‍ കുപ്പിയില്‍ എഴുതിവെച്ചത് കൊണ്ടൊന്നും ആളുകള്‍ മദ്യപാനശീലത്തില്‍ നിന്നും പിന്‍മാറാന്‍ തയ്യാറല്ല. ആവശ്യത്തിലേറെ മദ്യപിച്ച് പിറ്റേന്ന് രാവിലെ ഹാങ്ങോവര്‍ നേരിടുന്നത് പലര്‍ക്കുമുള്ള പ്രശ്‌നമാണ്. രാവിലെ കഴിക്കുന്ന ഭക്ഷണമാണ് ഈ അവസ്ഥ മാറാന്‍ സുപ്രധാനം, സ്വാഭാവികമായ വിഷമുക്തമാക്കലാണ് ഇതിന് ആവശ്യം.

തണ്ണിമത്തനാണ് ഇതില്‍ സുപ്രധാനം. വൈറ്റമിന്‍ സി, ബി, മഗ്നീഷ്യം എന്നിവയാല്‍ നിറഞ്ഞ തണ്ണിമത്തനില്‍ വെള്ളത്തിന്റെ അളവ് കൂടുതലാണ്. ഫ്രൂക്ടോസും ഇവയില്‍ കൂടുതലാണ്. മദ്യം ശരീരത്തിലെ പോഷകങ്ങളുടെ അളവിനൊപ്പം രക്തസമ്മര്‍ദവും കുറയ്ക്കും. തണ്ണിമത്തന്‍ കഴിച്ചുകൊണ്ട് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാം.

വയറിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മനംപുരട്ടല്‍ ഒഴിവാക്കാന്‍ ഇഞ്ചിയാണ് ഉപകരിക്കുന്ന മറ്റൊരു ഭക്ഷണം. ഇത് പച്ചയ്ക്ക് ചവയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഇഞ്ചി ചതച്ച് ചൂടുവെള്ളത്തിലോ, ചായയിലോ ചേര്‍ത്ത് കഴിക്കാം. ഹാങ്ങോവര്‍ പരിഹരിക്കാന്‍ ഏറെ സഹായിക്കുന്ന മറ്റൊരു ഭക്ഷണം മുട്ടയാണ്.

മുട്ടയിലെ പ്രോട്ടീന്‍ മൂഡ് മെച്ചപ്പെടുത്തുന്ന സെറോട്ടിന്റെ അളവ് കൂട്ടുകയും, മനംപുരട്ടല്‍ ഒഴിവാക്കുകയും ചെയ്യും. മദ്യം മൂലം നഷ്ടപ്പെടുന്ന ധാതുക്കളായ പൊട്ടാഷ്യം, മഗ്നീഷ്യം എന്നിവ തിരികെ നല്‍കാന്‍ പഴങ്ങള്‍ സഹായിക്കും. മദ്യപിക്കുമ്പോള്‍ ശരീരത്തില്‍ നിന്നും നഷ്ടമാകുന്ന പല ധാതുക്കളും, വൈറ്റമിനുകളും ഓട്‌സ് കഴിക്കുമ്പോള്‍ തിരികെയെത്തും. പ്രഭാതഭക്ഷണത്തില്‍ ഓട്‌സ് ഉള്‍പ്പെടുത്തുന്നതിന്റെ ഗുണം ഇതാണ്.

Tags: ,
Read more about:
EDITORS PICK