പതിനഞ്ചുവര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കാന്‍ ഗതാഗത വകുപ്പ്

Pavithra Janardhanan October 8, 2018

പതിനഞ്ചുവര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കാന്‍ ഗതാഗത വകുപ്പ്. ഇതിനായി 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കുന്നതിന് ജനവാസ കേന്ദ്രങ്ങളിലെത്തി ബോധവത്കരണം നടത്താന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഡല്‍ഹിയിലാണ് ആദ്യം ബോധവല്‍ക്കരണം തുടങ്ങുക. ഇതിനോടകം തന്നെ ഡല്‍ഹിയിലെ 5 വര്‍ഷം പഴക്കമുള്ള രണ്ടു ലക്ഷത്തിലേറെ ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയതായി ഗതാഗതവകുപ്പ് അറിയിച്ചു.

നഗരസഭകളിലെ പഴയ വാഹനങ്ങളുടെ ഉടമസ്ഥരെ അന്വേഷിച്ചായിരിക്കും ആദ്യം ഉദ്യോഗസ്ഥര്‍ എത്തുക. കബടാതെ ഇവിടങ്ങളിലെ നിരത്തുകളില്‍ വാഹനങ്ങള്‍ കണ്ടാല്‍ അപ്പോള്‍ തന്നെ പിടിച്ചെടുക്കുകയും ചെയ്യും. ഇരുചക്ര വാഹനങ്ങള്‍, മുചക്ര വാഹനങ്ങള്‍, കാറുകള്‍, സ്വകാര്യ വാഹനങ്ങള്‍ വാണിജ്യ വാഹനങ്ങള്‍ എന്നിവയെല്ലാം ഇതില്‍പ്പെടും. വാഹനങ്ങളുടെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ കണ്ടെത്താന്‍ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്.

Tags:
Read more about:
EDITORS PICK