ഷോപ്പിംഗ് നടത്താന്‍ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ സ്ത്രീ ആളുകള്‍ നോക്കിനില്‍ക്കെ പ്രസവിച്ചു; ഗര്‍ഭിണിയെന്ന് ഇവര്‍ അറിഞ്ഞില്ലത്രേ!

Chithra October 8, 2018

ലണ്ടന്‍: ഒരു സ്ത്രീ ഗര്‍ഭിണിയാണെന്ന് സ്വയം അറിയാതെ പോകുമോ? മറ്റുള്ളവര്‍ക്ക് സംശയം തോന്നിയേക്കാവുന്ന ഈ അവസ്ഥ പല സ്ത്രീകളും നേരിട്ട വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ താന്‍ ഗര്‍ഭം ധരിച്ചിട്ടുള്ളതായി തിരിച്ചറിയാതെ ഒരു സ്ത്രീ സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് പ്രസവിച്ച സംഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ബ്രിട്ടന്‍ ഗ്ലാസ്‌ഗോയിലെ ജോണ്‍ ലൂയിസ് ബ്രാഞ്ചില്‍ മറ്റ് ഉപഭോക്താക്കളെ സാക്ഷിയാക്കിയായിരുന്നു പ്രസവം.

ഗ്ലാസ്‌ഗോയിലെ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ എത്തിയപ്പോഴായിരുന്നു 30-കളില്‍ പ്രായമുള്ള സ്ത്രീയുടെ വെള്ളം പൊട്ടിയത്. പ്രസവവേദന അനുഭവപ്പെട്ട സ്ത്രീ സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് പ്രസവിച്ചതായി വിവരം ലഭിച്ചതോടെയാണ് പാരാമെഡിക്ക് വിഭാഗങ്ങള്‍ ഇവിടേക്ക് കുതിച്ചെത്തിയത്. സ്റ്റോറിലെ മൂന്നാമത്തെ നിലയില്‍ സാധനങ്ങള്‍ വാങ്ങവെയാണ് ഇവര്‍ക്ക് പ്രസവവേദന അനുഭവപ്പെട്ടത്.

baby

പ്രസവിച്ച സ്ത്രീ ഉപഭോക്താവാണോ, സ്‌റ്റോറിലെ ജീവനക്കാരി തന്നെയാണോയെന്ന് റിപ്പോര്‍ട്ടുകളില്‍ വൈരുദ്ധ്യം നിലനില്‍ക്കുന്നുണ്ട്. പെണ്‍കുഞ്ഞിനെയാണ് ഷോപ്പേഴ്‌സിനെ സാക്ഷിയാക്കി അഇവര്‍ പ്രസവിച്ചത്. അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള ഗ്ലാസ്‌ഗോ റോയല്‍ ഇന്‍ഫേര്‍മറി ആശുപത്രിയില്‍ എത്തിച്ചു. ഇതിന് ശേഷം ഇരുവരെയും ഡിസ്ചാര്‍ജ്ജ് ചെയ്തായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

baby-feet

താന്‍ ഗര്‍ഭിണിയാണെന്ന വസ്തുത ഇവര്‍ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. എന്തായാലും ജോണ്‍ ലൂയിസ് സ്‌റ്റോറില്‍ പിറന്ന കുഞ്ഞിന് ജീവിതകാലം മുഴുവന്‍ ഓഫര്‍ നല്‍കാനാണ് സാധ്യത.

Read more about:
EDITORS PICK