മൂ​ന്ന് ഗ​ര്‍​ഭി​ണി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴ് പേ​ര്‍​ക്ക് സി​ക്ക വൈ​റ​സ് ബാ​ധ!

Pavithra Janardhanan October 8, 2018

രാ​ജ​സ്ഥാ​നി​ല്‍ സി​ക്ക വൈ​റ​സ് പ​ട​രു​ന്നു. രാ​ജ​സ്ഥാ​നി​ലെ ശാ​സ്ത്രി ന​ഗ​റി​ല്‍ മൂ​ന്ന് ഗ​ര്‍​ഭി​ണി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴ് പേ​ര്‍​ക്ക് സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ജ​യ്പൂ​രി​ലെ സ​വാ​യ് മാ​ന്‍​സിം​ഗ് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി വേ​ണു ഗു​പ്ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​ത്ത് സ​ര്‍​വേ ന​ട​ത്തി​വ​രി​കയാ​ണ്. പ്ര​ദേ​ശ​ത്ത് പ്ര​തി​രോ​ധ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആരംഭിച്ചുവെന്നും വേ​ണു പ​റ​ഞ്ഞു. 46 പേ​രെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​വ​രു​ടെ മൂ​ത്ര​ത്തി​ന്‍റെ​ സാമ്പിളു​ക​ള്‍ പ​രി​ശോ​ധി​ച്ചു​വ​രി​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ സ​ര്‍​വേ​യി​ല്‍​നി​ന്ന് 148 ഗ​ര്‍​ഭി​ണി​ക​ളു​ടെ​യും 167 പ​നി ബാ​ധി​ത​രു​ടെ​യും സാമ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു​വെ​ന്നും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Tags:
Read more about:
EDITORS PICK