സ്ഥിരമായി പല്ലു തേച്ചാല്‍ ഭാരം കുറയുമോ ?

Chithra October 9, 2018

ഇഷ്ടമുള്ളതെല്ലാം വാരിവലിച്ച് ഭക്ഷിച്ച്, ശരീരം അനങ്ങാതെ ഇരുന്ന് ദിവസവും പല്ലുതേച്ചാല്‍ ഭാരം കുറയുമെന്ന് പറയാന്‍ ആര്‍ക്കും സാധിക്കില്ല. അതുകൊണ്ട് ആ ചിന്ത വേണ്ട. എന്നിരുന്നാലും ദിവസേന വൃത്തിയായി പല്ല് തേക്കുന്നത് വഴി അകത്തേക്ക് എടുക്കുന്ന കലോറി പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. ഭാരം നിയന്ത്രിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളില്‍ പല്ലുതേപ്പിന് ഇടപെടാന്‍ സാധിക്കുമെന്ന് ചുരുക്കം.

teeth

മൂന്ന് നേരത്തെ ഭക്ഷണത്തിന് ഇടയില്‍ മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് പലര്‍ക്കും പാരയാകുന്നത്. ഈ സ്‌നാക്കിംഗ് പ്രശ്‌നം ഒഴിവാക്കാനാണ് പല്ലുതേപ്പ് സഹായിക്കുക. ഓരോ തവണ ഭക്ഷണം കഴിയുമ്പോഴും പല്ല് വൃത്തിയാക്കണം. ഇതുവഴി ഭക്ഷണം കഴിക്കാനുള്ള ആഗ്രഹത്തെ കുറച്ച് അമിതമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം.

teeth

പല്ലിലും മോണയിലും പറ്റിച്ചേര്‍ന്നിട്ടുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യുന്നതോടൊപ്പം വായില്‍ മൈക്രോബുകളുടെ വളര്‍ച്ച കുറയ്ക്കാനും പല്ലുതേപ്പ് വഴിയൊരുക്കും. ഈ മൈക്രോബുകള്‍ ഉമിനീരിനൊപ്പം കലര്‍ന്നാണ് തലച്ചോറില്‍ നിന്നും വിശപ്പ് തോന്നുന്ന സന്ദേശങ്ങള്‍ നല്‍കുന്നത്. ഈ അവസ്ഥ നേരിടുമ്പോള്‍ പല്ല് തേക്കുന്നതോടെ കഴിക്കാനുള്ള ചിന്ത അകലും.

ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെയും, വൈകീട്ടും എന്നതിന് പുറമെ ഉച്ചയ്ക്കും പല്ലുതേക്കുകയാണ് വേണ്ടത്. ഇതുവഴി വിശപ്പിന്റെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

Read more about:
EDITORS PICK