റഷ്യയുമായി എസ് 400 ട്രയംപ് വാങ്ങുന്നതിനായി ഇന്ത്യ കരാറൊപ്പിട്ടതോടെ ആശങ്കയിലായത് ചൈനയും പാകിസ്ഥാനുമാണ്. ദക്ഷിണേന്ത്യന്‍ മേഖലയിലെ വലിയ ശക്തിയായി ഇന്ത്യ മാറുന്നതില്‍ എസ് 400 ന് നിര്‍ണ്ണായക പങ്കുണ്ട്. റഷ്യയില്‍ നിന്ന് വാങ്ങുന്ന അഞ്ച് മിസൈല്‍ യൂണിറ്റുകളില്‍ ആദ്യത്തേത് അഞ്ചു വര്‍ഷത്തികനം വ്യോമസേനയുടെ ഭാഗമാകും. ശേഷിച്ചവ പിന്നാലെയെത്തും
അതിര്‍ത്തിയില്‍ ആകാശമാര്‍ഗ്ഗമുള്ള ഏത് ആക്രമണവും ഇനി ഇന്ത്യയ്ക്ക് നേരിടാനാകും. അയല്‍ രാജ്യങ്ങളിലുള്ള യുദ്ധ വിമാനങ്ങള്‍, മിസൈലുകള്‍, ഡ്രോണുകള്‍ എന്നി തകര്‍ക്കാന്‍ എസ് 400 ന് കഴിയും. മിസൈലിന്റെ ഭാഗമായുള്ള റഡാറുകള്‍ക്ക് 600 കിലോമീറ്റര്‍ വരെ നിരീക്ഷിക്കാനും സാധിക്കും. അതിര്‍ത്തിയില്‍ ഇവ സ്ഥാപിക്കുന്നതോടെ പാകിസ്താന് , ചൈന എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയെ ലക്ഷ്യമാക്കുന്ന എന്തും റഡാറുകളില്‍ പതിയും. പിന്നാലെ മിസൈലുകള്‍ ഉപയോഗിച്ച് അവ തകര്‍ക്കാനാകും.
പാകിസ്ഥാനുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ മൂന്നു മിസൈല്‍ യൂണിറ്റുകള്‍ സജ്ജമാക്കും. ചൈനയുമായുള്ള അതിര്‍ത്തിയില്‍ രണ്ടെണ്ണവും വിന്യസിക്കും. പ്രതിരോധമാണ് ഇന്ത്യയുടെ ലക്ഷ്യം.
റഷ്യയില്‍ നിന്ന് ഇന്ത്യ എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതില്‍ യുഎസിന് കടുത്ത എതിര്‍പ്പുണ്ട്. ലോകത്തെ ഏറ്റവും മികച്ച യുദ്ധ വിമാനമെന്ന് പേരുള്ള യുഎസിന്റെ എഫ് 35 നെ വെല്ലുന്നതാണ് എസ് 400. അതുമാത്രമല്ല വൈരികളായ റഷ്യയുമായി ഇന്ത്യ കരാറുണ്ടാക്കുന്നതും യുഎസിന് ക്ഷീണമാണ് .യുഎസിന്റെ ഉപരോധ ഭീഷണി നിലനില്‍ക്കേയാണ് ഇന്ത്യയും മുന്നോട്ട് നീങ്ങിയത്. അയല്‍ രാജ്യങ്ങള്‍ ശത്രുത പുലര്‍ത്തുമ്പോള്‍ ഇന്ത്യയ്ക്ക് അനിവാര്യമാണ് ശക്തമായ ഒരു പ്രതിരോധം.