ബഹറിനിൽ കെട്ടിടം തകർന്ന് നാല് മരണം; നാൽപ്പതോളം പേർക്ക് പരിക്ക്; അപകടം ഉണ്ടായത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്

Pavithra Janardhanan October 10, 2018

ബഹറിനിൽ കെട്ടിടം തകർന്ന് നാലുപേർക്ക് ദാരുണാന്ത്യം.നാൽപ്പതോളം പേർക്ക് പരിക്ക്. ബഹറിനിൽ സൽമാനിയ യിൽ സ്ഥിതി ചെയ്യുന്ന നെസ്റ്റോ സൂപ്പർമാർക്കെറ്റിന്റെ പുറക് വശത്തുള്ള കെട്ടിടമാണ് ഇന്നലെ രാത്രിയോടെ തകർന്നത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം.

ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ തകർന്നത് ബംഗ്‌ളാദേശ് സ്വദേശികൾ തിങ്ങി പാർക്കുന്ന പ്രദേശത്തെ കെട്ടിടം.അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായാണ് സൂചന. ഇപ്പോഴും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.

സൽമാനിയ ആശുപത്രിയിലാണ് കൂടുതൽ ആളുകളെയും പ്രവേശിപ്പിച്ചിരിക്കുന്നത്. ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെയും അഗ്‌നിശമന സേനാ അംഗങ്ങളുടെയും സമയോചിതമായ ഇടപെടൽ കൊണ്ട് അപകടം നടന്ന ഉടൻ തന്നെ ആളുകളെ ആശുപത്രികളിലെക്ക് എത്തിക്കുവാൻ സാധിച്ചു.
പ്രധാനമന്ത്രി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ,എത്രയും വേഗം ആളുകൾ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായി അറിയിച്ചു.

Tags:
Read more about:
EDITORS PICK