കജോലിന്റെ സാരി കണ്ടവര്‍ക്ക് കണ്ണെടുക്കാനേ തോന്നുന്നില്ല; ഹെലികോപ്ടര്‍ ഈല പ്രൊമോഷനായി താരം

Chithra October 10, 2018

തന്റെ പുതിയ ചിത്രമായ ഹെലിപോക്ടര്‍ ഈലയുടെ പ്രചരണത്തിനായാണ് കജോല്‍ കൊല്‍ക്കത്തയിലെത്തിയത്. പ്രചരണപരിപാടികള്‍ക്കായി താരം അണിഞ്ഞ സാരിയിലാണ് ഫാഷന്‍ പ്രേമികളുടെ കണ്ണുകള്‍ ഉടക്കിയത്. മഞ്ഞ സില്‍ക് സാരി അണിഞ്ഞാണ് കജോല്‍ പ്രചരണത്തിനായി എത്തിയത്.

രാധിക മെഹ്‌റ ഒരുക്കിയ സാരി സ്വാതി & സുനൈനയില്‍ നിന്നുമാണ് വരുന്നത്. ഇതോടൊപ്പം ഗോള്‍ഡ് ത്രെഡ്‌വര്‍ക്ക് ചെയ്തിട്ടുള്ള കറുത്ത ബ്ലൗസാണ് അണിഞ്ഞത്. നിറങ്ങള്‍ തമ്മിലുള്ള വൈപരീത്യം മികച്ച രീതിയില്‍ സന്തുലിതമായി കാണപ്പെട്ടെന്നാണ് ഫാഷന്‍ വിദഗ്ധര്‍ ഉറപ്പിച്ച് പറയുന്നത്.

അന്‍മോല്‍ ജുവല്ലേഴ്‌സിന്റെ സ്വര്‍ണ്ണ ജിമ്മിക്കി കമ്മലും, മഹേഷ് നോട്ടന്‍ദാസില്‍ നിന്നുമുള്ള വളകളുമാണ് താരം അണിഞ്ഞത്. ചുവന്ന ചെറിയ പൊട്ടും, കെട്ടിവെച്ച മുടിയും ചേര്‍ന്നതോടെ ലുക്ക് സമ്പൂര്‍ണ്ണമായി. ഹെലികോപ്ടര്‍ ഈലയുടെ പ്രചരണങ്ങളിലെ കജോലിന്റെ ലുക്ക് ഇതിനകം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുകഴിഞ്ഞു.

നവീനമായ ഡിസൈനുകള്‍ മുതല്‍ എത്‌നിക്, ഫ്യൂഷന്‍ എന്നിവയെല്ലാം താരം പരീക്ഷിക്കുന്നുണ്ട്. താരത്തിന്റെ വസ്ത്രങ്ങള്‍ കൊണ്ട് തന്നെ സിനിമയുടെ പ്രചരണം നടപ്പാകുന്നുവെന്നതാണ് വസ്തുത. ഒരുപക്ഷെ വാര്‍ത്തകളില്‍ നിറയുകയെന്ന ലക്ഷ്യത്തോടെ ബോധപൂര്‍വ്വമാകാം ഇത്രയും വിപുലമായ ഫാഷന്‍ തയ്യാറെടുപ്പുകളെന്നാണ് കരുതുന്നത്.

Read more about:
EDITORS PICK