എന്റെ എത്ര കളി കണ്ടിട്ടുള്ളതാ നീ.. പഞ്ച് ഡയലോഗുമായി ഒടിയന്‍ ട്രെയിലറെത്തി

Sruthi October 10, 2018
odiyan-trailer

പഞ്ച് ഡയലോഗുമായി ഒടിയന്‍ മാണിക്യനെത്തി. ആരാധകരെ ആവേശത്തിലാഴ്ത്തി ഒടിയന്‍ ട്രെയിലര്‍ തരംഗമാകുന്നു. മലയാളികള്‍ ഏറെ നാളായി കാത്തിരിക്കുകയാണ് ഒടിയന്‍ ട്രെയിലറിനുവേണ്ടി. ചാടി മറഞ്ഞും, കുതിച്ചും വിറപ്പിച്ചും ഒടിയന്‍ പറന്നുയരുന്നു.odiyanഎന്റെ എത്ര കളി കണ്ടിട്ടുള്ളതാ നീ, ഒടുക്കത്തെ ഈ കളി കൂടെ ഒന്ന് കാണ്.. ലാലേട്ടന്റെ മാസ് ഡയലോഗുകളാണ് ആവേശത്തിലാഴ്ത്തുന്നത്. ഒടിയന്‍, ഇരുട്ടിന്റെ രാജാവ് എന്നാണ് വിശേഷണം. ഇന്നസെന്റ്, പ്രകാശ് രാജ്, മഞ്ജു വാര്യര്‍, നന്ദു തുടങ്ങി ഒട്ടേറെ താരനിര തന്നെ എത്തുണ്ട്.odiyan-movie-ready-releaseപീറ്റര്‍ ഹെയ്‌നിന്റെ മാസ് ആക്ഷനാണ് ട്രെയിലറിലെ മുഖ്യ ആകര്‍ഷണം. കായംകുളം കൊച്ചുണ്ണിയുടെ റിലീസ് ദിനം ട്രെയിലര്‍ പുറത്തുവിടാനായിരുന്നു ഉദ്ദേശിച്ചതെങ്കിലും ട്രെയിലര്‍ ലീക്കായ സാഹചര്യത്തിലാണ് ഇന്നു തന്നെ ഒടിയന്‍ ട്രെയിലര്‍ എത്തിയിരിക്കുന്നത്.

Read more about:
EDITORS PICK