എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം തിരക്കഥ ഉപയോഗിക്കരുത്: കോടതിയുടെ വിലക്ക്

Sruthi October 11, 2018
randamoozham-court

കോഴിക്കോട്: രണ്ടാമൂഴം തിരക്കഥ പ്രതിസന്ധി ഒഴിയുന്നില്ല. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം തിരക്കഥ സിനിമയ്ക്കായി ഉപയോഗിക്കരുതെന്ന് കോടതി. തിരക്കഥ ഉപയോഗിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തി.mohanlal-randamoozhamകോഴിക്കോട് മുന്‍സിഫ് കോടതിയാണ് വിലക്കേര്‍പ്പെടുത്തിയത്. കേസ് തീര്‍പ്പാക്കും വരെ തിരക്കഥ ഉപയോഗിക്കരുതെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവിനും ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കി.Courtഎംടി വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഹര്‍ജി ഈ മാസം 25 ന് കോടതി വീണ്ടും പരിഗണിക്കും. തിരക്കഥ തിരികെ വേണമെന്നാണ് എം.ടി.വാസുദേവന്‍ നായരുടെ ആവശ്യം. കാലാവധി കഴിഞ്ഞിട്ടും സിനിമ തിരക്കഥയാക്കിയില്ലെന്ന് ആരോപിച്ചാണ് എം.ടി.ഹര്‍ജി നല്‍കിയത്.Mahabharata-producer-BR-Shetty-mohanlalമൂന്നുവര്‍ഷത്തിനകം തിരക്കഥ സിനിമയാക്കണമെന്നായിരുന്നു കരാര്‍. നാലുവര്‍ഷമായിട്ടും തുടങ്ങിയില്ല. സംവിധായകനുമായി വഴക്കിട്ട് പിരിഞ്ഞതല്ലെന്നും മറ്റാരെങ്കിലും സമീപിച്ചാല്‍ തിരക്കഥ നല്‍കുന്നകാര്യം ആലോചിക്കുമെന്നും എം.ടി. വിശദീകരിച്ചു.

വാര്‍ത്ത വന്നതിന് പിന്നാലെ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ തനിക്ക് വീഴ്ച സംഭവിച്ചെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. രണ്ടാമൂഴം നടക്കുമെന്നും എം.ടിയെ നേരില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കുമെന്നുമാണ് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്.

Read more about:
EDITORS PICK