സം​വി​ധാ​യ​ക​ന്‍ സു​കു മേ​നോ​ന്‍ അ​ന്ത​രി​ച്ചു

Pavithra Janardhanan October 11, 2018

ചലച്ചിത്ര സംവിധായകന്‍ സുകുമേനോന്‍ (78) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ചെന്നൈയിലെ മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ബുധനാഴ്ച്ച രാത്രിയായിരുന്നു അന്ത്യം.ആദ്യകാല സംവിധായകന്‍ വേണുവിന്റെ സഹോദരന്‍ കൂടിയാണ് സുകു മേനോന്‍.

തിലകന്‍ പ്രധാന വേഷത്തിലെത്തിയ കളഭമഴയാണ് അവസാന ചിത്രം. ദേവിക, കൃഷ്ണ, തിലകന്‍, ജഗതി ശ്രീകുമാര്‍, മാമുക്കോയ എന്നിവര്‍ അഭിനയിച്ച ചിത്രം 2011-ലാണ് പുറത്തിറങ്ങിയത്. 1990-ല്‍ പുറത്തിറങ്ങിയ നമ്മുടെ നാട് എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് വരുന്നത്. മധു, ജയഭാരതി, ഉര്‍വശി, ബാലന്‍ കെ നായര്‍ എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. കോമഡി കിങ്ങ് എന്ന ചിത്രവും സുകു മേനോന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

സി​ദ്ധി​ഖി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി “അ​ച്ഛ​ന്‍ ത​ന്ന ഭാ​ര്യ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​മ്മു​ടെ നാ​ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ച​ല​ച്ചി​ത്ര സം​വി​ധാ​ന രം​ഗ​ത്തേ​ക്ക് വ​രു​ന്ന​ത്. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം ചെ​ന്നൈ​യി​ല്‍ ന​ട​ക്കും.

Read more about:
EDITORS PICK